ചെന്നൈ- കൂടെവിടെ എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അന്‍ഷിത. മലയാളത്തിന് പുറമെ തമിഴിലും നിറഞ്ഞുനില്‍ക്കുന്ന താരം ഇപ്പോള്‍ വലിയ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. തമിഴില്‍ ചെല്ലമ്മ എന്ന സീരിയലിലാണ് അന്‍ഷിത ഇപ്പോള്‍ വേഷമിടുന്നത്.ചെല്ലമ്മ സീരിയലിലെ നായകന്‍ അര്‍ണവുമായി അന്‍ഷിതയ്ക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി നടന്റെ ഭാര്യയും നടിയുമായ ദിവ്യ രംഗത്തെത്തിയിരിക്കുകയാണ്. ഇരുവരും തമ്മില്‍ സംസാരിക്കുന്നതിന്റെ ഒരു ഓഡിയോ ക്ലിപ്പും പുറത്തുവന്നിരുന്നു. ഇത് സോഷ്യല്‍ മീഡയയില്‍ പെട്ടെന്ന് വൈറലാവുകയും ചെയ്തു. ഫോണിനിടെ കിസ് ചെയ്യുന്ന ശബ്ദമൊക്കെയുണ്ട്. സഭ്യേതര ഭാഷയിലെ പ്രണയ സല്ലാപമായിരുന്നു ഹൈലൈറ്റ്. വിവാഹിതനായ നടനുമായുള്ള ബന്ധം പുറത്തായതോടെ സീരിയലില്‍ നിന്നും നടിയെ പുറത്താക്കിയതായാണ് വിവരം. അര്‍ണവും ദിവ്യയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അര്‍ണവിനെവിവാഹം ചെയ്യാനായി ദിവ്യ മതം മാറിയിരുന്നു. എന്നാല്‍, ഗര്‍ഭിണിയായതിന് പിന്നാലെ ഭര്‍ത്താവ് തന്നോട് അകലം പാലിക്കുന്നുണ്ടെന്നും മറ്റൊരു നടിയുമായി അടുപ്പത്തിലാണെന്നും ദിവ്യ ആരോപിച്ചിരുന്നു. അര്‍ണവും അന്‍ഷിതയും ഇക്കാര്യത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.