Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ ഇതെന്താണ്  നടക്കുന്നത്?  യുഎന്‍ സെക്രട്ടറി ജനറല്‍

മുംബൈ- തുടര്‍ച്ചയായി മനുഷ്യാവകാശ ലംഘനങ്ങളുണ്ടാകുന്നതില്‍ ഇന്ത്യയെ വിമര്‍ശിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. രാജ്യത്ത് ത്രിദിന സന്ദര്‍ശനം നടത്തുന്ന ഗുട്ടെറസ്   മുംബൈയില്‍ പ്രസംഗിക്കവെയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള സംഭവങ്ങളില്‍ വിമര്‍ശം ഉന്നയിച്ചത്.മനുഷ്യാവകാശ കൗണ്‍സില്‍ അംഗമെന്ന നിലയില്‍ എല്ലാ വ്യക്തികളുടെയും പ്രത്യേകിച്ച്‌ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കരുത്.
മഹാത്മാഗാന്ധിയുടെയും ജവാഹര്‍ലാല്‍ നെഹ്റുവിന്റെയും മൂല്യങ്ങള്‍ സംരക്ഷിക്കണം. മാധ്യമ പ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും അവകാശം സംരക്ഷിക്കണം. ലിംഗസമത്വത്തിലും സ്ത്രീസ്വാതന്ത്ര്യത്തിലും ഇന്ത്യ ഇനിയും മുന്നേറാനുണ്ടെന്നും ഐക്യരാഷ്ട്ര സംഘടന തലവന്‍ പറഞ്ഞു.

Latest News