നടിയെ ആക്രമിച്ച കേസിലെ പുരോഗതി; സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി

ന്യൂദല്‍ഹി- നടിയെ ആക്രമിച്ച കേസിലെ വിചാരണ പുരോഗതി സംബന്ധിച്ച് ആറ് ആഴ്ചയ്ക്കകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണക്കോടതി ജഡ്ജിക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം.

പുതിയ റിപ്പോര്‍ട്ട് ഡിസംബര്‍ 13ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. 2023 ജനുവരി 31 നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി മുന്‍പ് നിര്‍ദ്ദേശിച്ചിരുന്നു. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഒരിക്കല്‍ വിസ്തരിക്കപ്പെട്ടവരെ വീണ്ടും വിസ്താരം നടത്താന്‍ അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

 

Latest News