Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുട്ടികളുണ്ടായാല്‍ നമ്മളോടുള്ള  സ്‌നേഹമങ്ങ് പോകും-നടി അര്‍ച്ചന മേനോന്‍

കാക്കനാട്- സിനിമാ സീരിയല്‍ താരം അര്‍ച്ചന മേനോന്‍ ജീവിത യാഥാര്‍ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നു. ഒരു എന്റര്‍ടെയിന്‍മെന്റ് ചാനലിലെ പരിപാടിയ്ക്കിടെയാണ് നടിയുടെ വെൡപ്പെടുത്തല്‍. പ്രയാസപ്പെടുത്തുന്ന അനുഭവങ്ങളെല്ലാം അര്‍ച്ചന പ്രേക്ഷകരുമായി പങ്ക് വെക്കുന്നുണ്ട്. 
വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു  വിവാഹം. ഒരു സീരിയല്‍ ഷൂട്ടിനിടെയാണ് മനോജുമായുള്ള തന്റെ പ്രണയം ആരംഭിച്ചതെന്ന് നടി പറയുന്നു. ഒടുവില്‍ ഒളിച്ചോടി വിവാഹം കഴിച്ചു. വീട്ടിലറിയാതെ രജിസ്ട്രര്‍ ഓഫീസില്‍ പോയി ഒപ്പിട്ടു. തിരിച്ചുവന്നു. താലി കെട്ടിയിരുന്നു. അത് എവിടെയെങ്കിലുമായി ഒളിച്ചുവെക്കും.  ഒരിക്കല്‍ അമ്മ പിടിച്ചു. പിന്നെ മനോജ് വീട്ടില്‍ വന്ന് മാര്യേജ് സര്‍ട്ടിഫിക്കറ്റ് കാണിച്ചു. തുടര്‍ന്ന് എന്നെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അമ്മ മരിക്കുമെന്ന് പറയുന്നു. ലൈബ്രറിയില്‍ പോകുന്നെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി മനോജിന്റെ കൂടെ പോകുകയായിരുന്നു-താരം പറഞ്ഞു
'അമ്മയേയും അച്ഛനെയും വിട്ടുനില്‍ക്കുന്നത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എല്ലാവരുടെയും പെറ്റ് ആയിരുന്നു ഞാന്‍. ഞാന്‍ പ്രഗ്‌നന്റായി. എനിക്ക് കുട്ടികളെ കണ്ടുകൂടായിരുന്നു. നല്ലൊരു ആര്‍ട്ടിസ്റ്റാകണമെന്നായിരുന്നു എന്റെ ലക്ഷ്യം. കുട്ടികള്‍ ഉണ്ടായാല്‍ നമ്മളോടുള്ള സ്‌നേഹമങ്ങ് പോകും. അത് ഭര്‍ത്താവിനായാലും വീട്ടുകാര്‍ക്കായാലും
ഞാനായിരുന്നു വീട്ടില്‍ ഏറ്റവും ഇളയ ആള്‍. എനിക്കൊരു കൊച്ച് ജനിച്ചാല്‍ അതിനോടാകും എല്ലാവര്‍ക്കും സ്‌നേഹം. നമ്മളങ്ങ് ആരുമല്ലാതാകും. അങ്ങനെ എനിക്ക് പിള്ളേരെ ഇഷ്ടമല്ല. നമ്മുടെ പക്വതമില്ലായ്മയാണ് ഈ പറയുന്നത്. ഞാന്‍ ഓവര്‍ പൊസസീവ് ആയിരുന്നു.ഗര്‍ഭിണിയായപ്പോള്‍ അലസിപ്പിക്കാന്‍ മുകളില്‍ നിന്ന് ചാടിയിറങ്ങി. ഓരോരുത്തരും ഓരോന്ന് പറയും, അതൊക്കെ പരീക്ഷിച്ചു. പക്ഷേ നമുക്ക് ദൈവം വിധിച്ചിട്ടുണ്ടെങ്കില്‍ അത് നമുക്ക് കിട്ടുമെന്ന് പറയുന്നതിന്റെ ഉദാഹരണമാണ് എന്റെ മോള്‍. പ്രഗ്‌നന്റ് ആയപ്പോള്‍ അച്ഛന്‍ വന്നു. ഞാന്‍ ഇത് എങ്ങനെയെങ്കിലും കളയുമെന്ന് ഇവര്‍ക്കെല്ലാം മനസിലായി. വീട്ടില്‍ കയറണമെങ്കില്‍ കളയാതിരുന്നോ എന്ന് പറഞ്ഞു. പിന്നെ ഇത് കെയര്‍ ചെയ്യാന്‍ തുടങ്ങി-  നടി പറഞ്ഞു. ദമ്പതികള്‍ക്ക് ഇപ്പോള്‍ രണ്ട് മക്കളുണ്ട്.

Latest News