സിനിമയിലെപ്പോലെയുള്ള സംഭവങ്ങളൊന്നും സീരിയല്‍ രംഗത്തില്ലെന്നും അതുകൊണ്ട് തന്നെ കാസ്റ്റിങ് കൗച്ച് പോലെയുള്ള സംഭവങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നുമായിരുന്നു പല താരങ്ങളും തുറന്നുപറഞ്ഞത്. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷക മനം കവര്‍ന്ന അഭിനേത്രിയായ യമുനയും ഇക്കാര്യം ശരി വെക്കുകയാണ്. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മറ്റൊരാളെ പരിഗണിക്കാമോയെന്ന് ചോദിച്ചിരുന്നു, സംവിധായകന്‍ സമ്മതിച്ചില്ല. വിവിധ ചാനലുകളിലായി പ്രേക്ഷപണം ചെയ്യുന്ന നിരവധി സീരിയലുകളിലാണ് ഈ അഭിനേത്രി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാസ്റ്റിങ് കൗച്ച് പോലെയുള്ള സംഭവം നിലനില്‍ക്കുന്നുണ്ടെന്ന് കരുതുന്നില്ല. മോശം കാര്യങ്ങളോട് നോ പറയാന്‍ തയ്യാറായാല്‍ത്തന്നെ പല കാര്യങ്ങളെയും ഒഴിവാക്കാമെന്നും താരം പറയുന്നു.
സിനിമയിലെയോ സീരിയലിലെയോ അവസരത്തിനായി ഒരാര്‍ട്ടിസ്റ്റ് പോലും ഇരയാവാന്‍ തയ്യാറാവില്ല. നിങ്ങളുടെ കഴിവിനാണ് കൂടുതല്‍ പ്രാധാന്യം. അതാണ് നിങ്ങളുടെ വിധി നിര്‍ണ്ണയിക്കുന്നത്. 25 വര്‍ഷത്തോളമായി അഭിനയ രംഗത്തുള്ള മുതിര്‍ന്ന അഭിനേത്രികളിലൊരാള്‍ കൂടിയാണ് യമുന. ഇന്നുവരെ ഇത്തരത്തിലുള്ള മോശം അനുഭവം ഉണ്ടായിട്ടില്ല. പൊതുവെ സീരിയല്‍ രംഗത്തുള്ളവരാരും കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നു പറയാറില്ല. അങ്ങനെയൊരു സംഭവം ഇല്ലാത്തതിനാലാണ് ഇത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാവുന്നതാണ് മറ്റ് പ്രൊഫഷനെപ്പോലെയല്ല സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ കൂടെയൊരാളെ കൊണ്ടുപോവാനുള്ള സൗകര്യമുണ്ട്. അമ്മയെയോ അച്ഛനെയോ ഭര്‍ത്താവിനെയോ ആരെ വേണമെങ്കിലും കൂടെക്കൊണ്ടു പോകാനുള്ള സൗകര്യമുണ്ട്. കൂടെയൊരാളുള്ളപ്പോഴും എല്ലാ സൗകര്യവും ഉണ്ടാവുമെന്നും ഇവര്‍ പറയുന്നു. സമാധാനത്തോടെ തന്നെ ജോലി ചെയ്യാന്‍ കഴിയുന്ന അവസ്ഥയാണ് സീരിയിലുള്ളത്. സ്വന്തം കഴിവില്‍ മുന്നേറുക സ്വന്തം കഴിവില്‍ വിശ്വസിച്ച് മുന്നേറുകയെന്ന ഉപദേശമാണ് നല്‍കാനുള്ളത്. നൂറുകണക്കിന് അവസരങ്ങളാണ് മുന്നിലുള്ളത്. ഏതെടുക്കണമെന്നും ഏത് വഴിയിലൂടെ മുന്നേറണമെന്നും അവരവരാണ് തീരുമാനിക്കേണ്ടത്. -യമുന പറഞ്ഞു.