ചെന്നൈ- മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗമായ പിഎസ്1 റിലീസ് ചെയ്ത് 16 ദിവസം പിന്നിടുമ്പോൾ ആഗോള തലത്തിൽ 500 കോടിയിലേക്ക് എത്തുന്നു. പതിനൊന്നു ദിവസം എത്തിയപ്പോൾ 400 കോടി ചോളൻമാർ വാരിക്കൂട്ടിയിരുന്നു.കേരളത്തിൽനിന്ന് ഇതുവരെ 23 കോടി കലക്ഷക്ഷൻ നേടിയതായാണ് റിപ്പോർട്ട്. സെപ്തംബർ 30 നാണ് ലോക വ്യാപകമായി റീലീസ് ചെയ്തത്. വിക്രം,കാർത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്മാൻ, ശരത് കുമാർ, ജയറാം, ബാബു ആന്റണി, ലാൽ,അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് താരങ്ങൾ.ലൈക പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും ചേർന്നാണ് നിർമാണം. ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണം ചെയ്തത്.