Sorry, you need to enable JavaScript to visit this website.

വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന  'ഖലീഫ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ചെന്നൈ- ജന്മദിനത്തിൽ മറ്റൊരു വമ്പൻ ചിത്രവുമായി പൃഥ്വിരാജ്. പോക്കിരി രാജക്ക് ശേഷം മലയാളത്തിന്റെ ഹിറ്റ് മേക്കർ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഖലീഫ' എന്ന് പേര് നൽകിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.  പൃഥ്വിയുടെ പിറന്നാളിനോട് അനുബന്ധിച്ച് താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ ഇറക്കിയത്. സ്വർണം ഒലിച്ചിറങ്ങുന്ന കൈകൊണ്ട് മുഖം പാതി മറച്ച് നിൽക്കുന്ന പൃഥ്വിരാജാണ് പോസ്റ്ററിലുള്ളത്.പോക്കിരിരാജക്ക് ശേഷം മലയാളത്തിന്റെ ഹിറ്റ് മേക്കർ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണിത്.  ദുബായ് പശ്ചാത്തലമായിട്ടായിരിക്കും ബിഗ് ബജറ്റ് ക്യാൻവാസിൽ ചിത്രം ഒരുങ്ങുന്നത്.
സൂപ്പർ ഹിറ്റായ കടുവയ്ക്കു ശേഷം ജിനു ഏബ്രഹാമാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാസ്‌റ്റേഴ്‌സ്, ലണ്ടൻ ബ്രിഡ്ജ്, ആദം ജോൺ, കടവു എന്നീ ചിത്രങ്ങൾക്കു ശേഷം ജിനുവിന്റെ തിരക്കഥയിൽ പൃഥ്വിരാജ് വീണ്ടും കഥാപാത്രമായെത്തുകയാണ്. ജിനു എബ്രഹാം ഇന്നോവേഷൻ, യൂട്ട്‌ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറിൽ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സൂരജ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കൈതി, മാസ്റ്റർ, തെലുങ്കു ചിത്രം ദസ്ര തുടങ്ങിയ വമ്പൻ തെന്നിന്ത്യൻ സിനിമകൾക്കായി സഹകരിച്ചിട്ടുള്ള സത്യൻ സൂര്യയാണ് ഖലീഫയുടെ ഛായാഗ്രഹണം ഒരുക്കുന്നത്. എഡിറ്റർ: ഷമീർ മുഹമദ്, ആർട് ഷാജി നടുവിൽ, പിആർഒ: ശബരി.. ജിനു എബ്രഹാം ഇന്നോവേഷൻ, യൂട്ട്‌ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറിൽ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സൂരജ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
നാലു ചിത്രങ്ങളുടെ അപ്‌ഡേഷനുകൾ കൊണ്ടാണ് പൃഥ്വിരാജ് പിറന്നാൾ ദിനം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാക്കി മാറ്റിയത്.  ജന്മദിനത്തിൽ വൻ അപ്‌ഡേറ്റുകൾ പതിവായി കാണുന്നത് ഇതര ഭാഷകളിലാണ്. അവിടെ വൻ നായകന്മാരുടെ വമ്പൻ പ്രോജക്ടുകളുടെ അനൗൺസ്‌മെന്റ് പിറന്നാൾ ദിനത്തിലായിരിക്കും. വമ്പൻ റീച്ച് കിട്ടുന്നതുകൊണ്ടു തന്നെ മലയാളത്തിലേക്കും  അത്തരത്തിലുള്ള മാർക്കറ്റിംഗ് തന്ത്രം കടന്നു വന്നിരിക്കുകയാണ്. പൃഥ്വിയുടെ പിറന്നാൾ ദിനത്തിൽ ആദ്യ അപ്‌ഡേറ്റ് വന്നത് മലയാളത്തിൽ നിന്നുള്ള പാൻ ഇന്ത്യൻ റീച്ച് കിട്ടുന്ന കാളിയന്റെ മോഷൻ പോസ്റ്ററാണ്. ഒരു മല മുകളിൽ ആയുധധാരിയായി കുതിരപ്പുറത്തിരിക്കുന്ന പൃഥ്വിരാജിന്റെ  ടൈറ്റിൽ കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. വേണാടും മധുരയുമായുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം എസ്. മഹേഷ് സംവിധാനം ചെയ്യുന്നു. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ  ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമാണം. കെജിഎഫ്, സലാർ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്‌രൂറാണ് കാളിയന് സംഗീതം പകരുന്നത്. പി.ടി. അനിൽ കുമാറാണ്  രചന.


 

Latest News