മമ്മൂക്കയെ പോലെ ഓരോ വര്‍ഷം കഴിയുംതോറും ഗ്ലാമറായി വരികയാണല്ലോയെന്ന് ആരാധകര്‍ അഭിപ്രായം പങ്കുവെക്കുന്ന നടിയാണ് നൈല ഉഷ. നാല്‍പതിലും തന്റെ ലുക്കിന്റെ രഹസ്യം ഇതാണെന്ന് വെളിപ്പെടുത്തി ജിമ്മില്‍ ഹെവി വര്‍ക്കൗട്ട് നടത്തുന്ന വീഡിയോ പങ്കുവെച്ചിരിക്കയാണ് നടി.
മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് വീട്ടമ്മയായിരുന്ന നടി അഭിനയ രംഗത്തേക്ക് വന്നത്. ആദ്യ സിനിമ അധികം ശ്രദ്ധനേടിയില്ലെങ്കിലും തൊട്ടടുത്ത ചിത്രത്തിലൂടെ നൈല മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറി. ജയസൂര്യയുടെ നായികയായി 'പുണ്യാളന്‍ അഗര്‍ബത്തീസ്' എന്ന ചിത്രത്തിലാണ് അതിന് ശേഷം നൈല അഭിനയിച്ചത്.
നൈലക്ക് പിന്നീട് ധാരാളം അവസരങ്ങള്‍ ലഭിച്ചു. 2004ല്‍ ദുബായിലേക്ക് മാറിയ നൈല അവിടെ ഹിറ്റ് 96.7 എഫ്.എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്തു വരികയായിരുന്നു. 2007ലായിരുന്നു താരത്തിന്റെ വിവാഹം. അതും കഴിഞ്ഞ് ആറു വര്‍ഷത്തിനുശേഷമാണ് നൈല സിനിമയില്‍ എത്തിയത്. ആര്‍ണവ് എന്ന മകനുമുണ്ട്.
പത്തേമാരി, ലൂസിഫര്‍, പൊറിഞ്ചു മറിയം ജോസ്, പ്രിയന്‍ ഓട്ടത്തിലാണ് തുടങ്ങിയ സിനിമകളില്‍ നൈല അഭിനയിച്ചിട്ടുണ്ട്. ഇതില്‍ പൊറിഞ്ചു മറിയം ജോസിലെ ആലപ്പാട്ട് മറിയം എന്ന കഥാപാത്രം പ്രേക്ഷകരുടെ മനം കവര്‍ന്നു. സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ച പാപ്പനാണ് നൈലയുടെ അവസാനം ഇറങ്ങിയ ചിത്രം.