കൊച്ചി- യൂണിഫോമില്‍ റോഡരികില്‍ മീന്‍ വില്പന നടത്തിയ ഹനാന്‍ ഹമീദ് എന്ന പെണ്‍കുട്ടിയെ അത്ര പെട്ടന്ന് മലയാളികള്‍ മറക്കാന്‍ ഇടയില്ല. യൂണിഫോമിലെ ആ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നീട് ഹനാന്റെ സംരക്ഷണവും പഠനത്തിന്റെ ചെലവുമെല്ലാം ഒന്നാം പിണറായി സര്‍ക്കാര്‍ ഏറ്റെടുത്തതും അന്ന് വാര്‍ത്തായിയിരുന്നു.
ജീവിതത്തില്‍ പിന്നെയും പ്രതിസന്ധികള്‍ നേരിട്ട ഹനാന്‍ ഒരു അപകടത്തെ തുടര്‍ന്ന് ഒട്ടും വയ്യാത്ത ഒരു സ്ഥിതിയിലേക്ക് പോവുകയും ജീവിതത്തിലെ വളരെ വലിയ വെല്ലുവിളികള്‍ അനുഭവിക്കുകയും ചെയ്തു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ഹനാന്‍ യുവനടന്‍ ഷെയ്ന്‍ നിഗത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് പ്രചരിക്കുന്നത്.
ഷെയ്ന്‍ നിഗത്തിന് സിനിമയില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ വന്നപ്പോഴാണ് തന്റെ സ്‌നേഹം കൂടിയതെന്ന് ഹനാന്‍ പറയുന്നു. ഷെയ്ന്‍ നിഗത്തോട് പ്രണയം ആണെന്ന് പറഞ്ഞതിന് പിന്നാലെ നിരവധി കമന്റുകള്‍ കേട്ടിരുന്നു. ആ സമയത്ത് ഇതെല്ലാം ആളുകള്‍ വളച്ചൊടിച്ചതായിട്ടാണ് തനിക്ക് ഫീല്‍ ചെയ്തത്. ഷെയ്ന്‍ നിഗത്തോട് ആദ്യമായി ഹലോ കുട്ടിച്ചാത്തന്‍ എന്ന പരിപാടിയില്‍ വിവി എന്ന കഥാപാത്രമായി വന്ന സമയം മുതല്‍ തന്നെ എനിക്ക് ഒരു ഇഷ്ടമുണ്ട്.
അതുകഴിഞ്ഞു ഷെയ്ന്‍ നിഗത്തിന് സിനിമയില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ വന്നപ്പോഴാണ് ആ സ്‌നേഹം കൂടിയത്. പക്ഷെ സഹതാപമായിരുന്നു ആദ്യം എനിക്ക് തോന്നിയത്. പിന്നീട് എപ്പോഴോ അത് ഒരു പ്രണയമായി മാറി. എന്നാലും, നേരിട്ട് കാണാന്‍ പറയുകയാണെങ്കില്‍ ചിലപ്പോള്‍ ഞാന്‍ ബോധം കെട്ട് നിലത്തു വീഴും- ഹനാന്‍ പറയുന്നു.