Sorry, you need to enable JavaScript to visit this website.

വീട്ടില്‍ പേരക്കുട്ടികളെ നോക്കാനുണ്ട്, തന്റെ മണ്ഡലമായ  മഥുരയിലേക്ക് എപ്പോഴും പോകാനാവില്ല-ഹേമമാലിനി എം.പി 

മുംബൈ-വീട്ടില്‍ പേരക്കുട്ടികളെ നോക്കേണ്ടതുള്ളതിനാല്‍ താന്‍ പ്രതിനിധീകരിക്കുന്ന മഥുര മണ്ഡലത്തിലേക്ക് എപ്പോഴും തിരക്കിട്ട് പോകാന്‍ തനിക്ക് കഴിയില്ലെന്ന് ഹേമമാലിനി. ബോളിവുഡ് നടിയും ബി ജെ പി നേതാവുമായ ഹേമമാലിനിയാണ് 2014 മുതല്‍ യു പിയിലെ മഥുരയുടെ എം പി.  ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഷ്ട്രീയക്കാരിയായും  അഭിനേതാവായും അമ്മയായും മുത്തശ്ശിയായും താന്‍ എങ്ങനെയാണ് വ്യക്തിജീവിതത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ഹേമമാലിനി വിശദീകരിച്ചത്. തന്റെ മണ്ഡലമായ മഥുര സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടാല്‍ 'അവിടെ തിരക്കിട്ട് പോകാന്‍' തനിക്ക് കഴിയില്ലെന്ന് ഹേമ മാലിനി പറയുന്നു. ജീവിതത്തില്‍ തന്റെ 'മറ്റു കടമകള്‍' ഓര്‍മ്മിപ്പിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചില സമയങ്ങളില്‍ കൊച്ചുമക്കളെ നോക്കേണ്ടി വരുമെന്നും അതിനാല്‍ തന്റെ മണ്ഡലം സന്ദര്‍ശിക്കാന്‍ കഴിയില്ലെന്നും ഹേമ കൂട്ടിച്ചേര്‍ത്തു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഥുരയില്‍ ജയന്ത് ചൗധരിയെ (ആര്‍എല്‍ഡി) തോല്‍പ്പിച്ചാണ് ഹേമ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2019ലെ തെരഞ്ഞെടുപ്പിലും സീറ്റ് നിലനിര്‍ത്താന്‍ ഹേമയ്ക്കായി. മുംബൈയില്‍ സ്ഥിര താമസമാക്കിയ മുന്‍ ബോളിവുഡ് സുന്ദരി അപൂര്‍വമായി ം തന്റെ മണ്ഡലത്തില്‍ സന്ദര്‍ശനത്തിന് എത്താറുണ്ട്. മഥുരയില്‍ എം.പിക്ക് ഒരു നൃത്ത വിദ്യാലയവും ഉണ്ട്. 1980ലാണ് ഹേമമാലിനി ധര്‍മ്മേന്ദ്രയുമായി വിവാഹ ജീവിതം ആരംഭിക്കുന്നത്.
 

Latest News