ചെന്നൈ- വിവാഹം ആറു വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്തതാണെന്നും ഇതിന്റെ രേഖകളും സമര്‍പ്പിച്ചിട്ടുണ്ടെന്നും വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയായതില്‍ നിയമപ്രശ്‌നങ്ങള്‍ ഇല്ലെന്നും നടി നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും.
വിവാഹം ആറു വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിന് നടപടികള്‍ തുടങ്ങിയതെന്നും താരദമ്പതികള്‍ തമിഴ്‌നാട് ആരോഗ്യ വകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
വിവാഹ രജിസ്റ്റര്‍ രേഖകളും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. വാടക ഗര്‍ഭധാരണ ചട്ടങ്ങള്‍ മറികടന്നാണോ താരദമ്പതികള്‍ കുട്ടികളെ സ്വന്തമാക്കിയതെന്ന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് ആറു വര്‍ഷം കഴിയാതെ വാടക ഗര്‍ഭധാരണത്തിന് നിയമം അനുവദിക്കുന്നില്ല. ചെന്നൈയിലെ വന്ധ്യതാ ക്ലിനിക്കില്‍ വെച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.