നയന്‍താര-വിഘ്‌നേഷ് ശിവന്‍ ദമ്പതികള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ട കുഞ്ഞുങ്ങള്‍ പിറന്ന ആശുപത്രി ആരോഗ്യ വകുപ്പ് കണ്ടെത്തി. ഇതുവരും വാടകഗര്‍ഭധാരണ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന അന്വേഷിക്കുന്ന സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കുമെന്നും ഇതനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യന്‍ പ്രതികരിച്ചു.
ആശുപത്രി അധികൃതരില്‍നിന്ന് ഉടന്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും ആവശ്യമെങ്കില്‍ ദമ്പതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും സമിതി തീരുമാനിച്ചിട്ടുണ്ട്.
വിവാഹിതരായി 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നതാണ് ചട്ടം. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചതിനാലാണ് അന്വേഷണം പ്രഖ്യാപിച്ചത്.