മോഡിയുടെ അപരനെന്ന പേരില്‍ താരമായ രാമചന്ദ്രന്‍ പ്രധാനമന്ത്രിയായി സിനിമയിലേക്ക്. കയ്യിലൊരു ബാഗുമായി ചാര നിറത്തിലുള്ള ടീ ഷര്‍ട്ടുമിട്ട് റെയില്‍വെ സ്‌റ്റേഷനില്‍ നില്‍ക്കുന്ന നരേന്ദ്രമോഡിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. . കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി രാമചന്ദ്രനായിരുന്നു ആ അപരന്‍. പ്രധാനമന്ത്രിയും രാമചന്ദ്രനും തമ്മിലുള്ള അസാമാന്യ സാദൃശ്യമായിരുന്നു ആ ഫോട്ടോ അത്രയ്ക്ക് വൈറലാക്കിയത്.
ഇപ്പോള്‍ ആ രൂപസാദൃശ്യത്തിന്റെ പേരില്‍ മറ്റൊരു ഭാഗ്യം കൂടി രാമചന്ദ്രനെ തേടിയെത്തി. സ്‌റ്റേറ്റ്‌മെന്റ് 8/11 എന്ന കന്നഡ ചിത്രത്തിലഭിനയിക്കാനുള്ള അവസരമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത് .നോട്ട് അസാധുവാക്കിയ സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ന്നു.പത്ത് വര്‍ഷം സൗദിയിലെ ഒരു നിര്‍മ്മാണ കമ്പനിയില്‍ ജോലി നോക്കിയിരുന്ന രാമചന്ദ്രന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇതോടെ രാമചന്ദ്രന്റെ രൂപത്തിലെ മോഡിയെ ആളുകള്‍ തിരിച്ചറിയാനും തുടങ്ങി.ചിലയാളുകള്‍ തന്നെ മോഡിയെന്നാണ് വിളിക്കുന്നതെന്ന് രാമചന്ദ്രന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മാത്രമല്ല അയോധ്യ, റിഷികേശ് തുടങ്ങിയ സ്ഥലങ്ങളില്‍ പോയപ്പോള്‍ ആളുകള്‍ താന്‍ മോഡിയാണെന്ന് തന്നെയാണ് ആദ്യം വിചാരിച്ചതെന്നും, സെല്‍ഫിയെടുക്കാന്‍ നിരവധിയാളുകള്‍ ചുറ്റും കൂടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.