രബീന്ദ്ര ഭാരതി സര്‍വകലാശാല അമിതാഭ് ബച്ചന് ഇത്തവണ ഓണററി ഡീലിറ്റ് ബിരുദം നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തിരക്കുമൂലം ഡീലിറ്റ് ബിരുദം നേരിട്ട് വാങ്ങാനായി എത്താന്‍ സാധിക്കില്ല എന്നറിയിച്ച അമിതാഭ് ബച്ചന് ബിരുദം നല്‍കേണ്ടതില്ലെന്ന് ബംഗാള്‍ ഗവര്‍ണ്ണര്‍. ഇതിനെ തുടര്‍ന്ന് സര്‍വ്വകലാശാല ഡീലിറ്റ് ബിരുദം നല്‍കുന്നവരുടെ പട്ടികയില്‍ നിന്നും താരത്തിന്റെ പേരു വെട്ടി. ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയുടെ നിര്‍ദേശമുള്ളതിനാലാണ് അമിതാഭ് ബച്ചന് ബിരുദം നല്‍കേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയത് എന്ന് രബീന്ദ്ര ഭാരതി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സബ്യസാചി ബസു റേ ചൗധരി വ്യക്തമാക്കി.
നേരിട്ടു വങ്ങാന്‍ എത്താത്ത ആര്‍ക്കും ബിരുദം നല്‍കേണ്ടതില്ല എന്നാണ് ബംഗാള്‍ ഗവര്‍ണ്ണറുടെ നിര്‍ദേശം. നേരത്തെ നിശ്ചയിച്ച സിനിമ ചിത്രീകരണങ്ങള്‍ ഉള്ളതിനാല്‍ മെയ് എട്ടിനു നടക്കുന്ന പരിപടിയില്‍ പങ്കെടുക്കാനാവില്ലാ എന്ന് ബച്ചന്‍ അറിയിച്ചതിനെ തുടര്‍ന്ന് താരത്തിന് ബിരുദം നല്‍കേണ്ടതില്ല എന്ന് ഗവര്‍ണ്ണര്‍ തീരുമാനമെടുക്കുകയയിരുന്നു.