പര്‍ദയണിഞ്ഞ് പേളി മാണി കോഴിക്കോട്ട് 

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് പേളി മാണി എന്ന താരം. നടിയും അവതാരകയുമായ പേളി മാണി ആരോരുമറിയാതെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കോഴിക്കോട്ട് വന്നിറങ്ങി. തിരിച്ചറിഞ്ഞ് ആള് കൂടേണ്ടെന്ന് കരുതി യുവ സെലിബ്രിറ്റി പര്‍ദ ധരിച്ചാണ് എത്തിയത്. പേളിക്ക് കുറച്ചു കാലമായി കോഴിക്കോട്ടെ കുലുക്കി സര്‍ബത്ത് കടിക്കാന്‍ കലശലായ മോഹമായിരുന്നു. ഇത് സാധിച്ചെടുക്കാനാണ് കണ്ണൂര്‍ റോഡില്‍ സി.എച്ച് ഓവര്‍ ബ്രിഡ്ജിനടുത്ത് കടയിലെത്തിയത്. പര്‍ദ ധരിച്ച് കൂളിങ് ഗ്ലാസ് ധരിച്ചാണ് പേളിയെത്തിയത്. പോളിയ്‌ക്കൊപ്പം കമ്മട്ടിപ്പാടം നായിക ഷോണ്‍ റോമിയും ഉണ്ടായിരുന്നു. പോളിയെപ്പോലെ പര്‍ദ അണിഞ്ഞ് തന്നെയാണ് ഷോണും എത്തിയത്.  സര്‍ബത്ത് കുടിക്കാനായി കടയ്ക്കു മുന്നില്‍ നീണ്ട  ക്യൂ തന്നെയുണ്ടായിരുന്നു. എന്നാല്‍ ആരും തന്നെ പേളിയേയും ഷോണിനേയും തിരിച്ചറിഞ്ഞിരുന്നില്ല. 
സാധാരണക്കാരെ പോലെ വഴിയരികില്‍ നിന്നാണ് താരങ്ങള്‍ സര്‍ബത്ത് കുടിച്ചത്. ശേഷം ബീച്ചില്‍ പോയി അല്‍പം കറങ്ങിയ ശേഷമാണ് ഇരുവരും മടങ്ങി പോയത്. ഇരുവരും പുറത്തു വിട്ട വീഡിയോയിലൂടെയാണ് വിസിറ്റ് വിവരം ജനങ്ങളറിഞ്ഞത്.  

Latest News