Sorry, you need to enable JavaScript to visit this website.

മ്യാന്‍മറില്‍ കുടുങ്ങിയ 27 ഇന്ത്യക്കാരെ തിരിച്ചെത്തിക്കും 

ന്യൂദല്‍ഹി-മ്യാന്‍മറില്‍ കുടുങ്ങിയ മലയാളികളടക്കം 27 ഇന്ത്യക്കാരെക്കൂടി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മ്യാന്‍മര്‍ ഇന്ത്യന്‍ സ്ഥാനപതി വിനയ്കുമാര്‍ കെ.സി. വേണുഗോപാല്‍ എം.പിയെ ആണ് ഇക്കാര്യം അറിയിച്ചത്. ആലപ്പുഴ സ്വദേശികളടക്കമുള്ളവരുടെ മോചനത്തിനായി കെ.സി. വേണുഗോപാല്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിരുന്നു. തൊഴില്‍ തട്ടിപ്പിനെ തുടര്‍ന്ന് കുടുങ്ങിയ മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരെയും സുരക്ഷിതരായി മടക്കിയെത്തിക്കാന്‍ നടപടിയെടുക്കണമെന്ന് വിദേശകാര്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
 

Latest News