ബെംഗളുരു- തെന്നിന്ത്യന്‍ താരം മേഘ്‌ന രാജ് പങ്കുവച്ച കണ്ണുനിറയ്ക്കുന്ന കുറിപ്പ് ഏറ്റെടുത്ത് ആരാധകര്‍. തന്റെ പ്രിയപ്പെട്ട ചിരുവിന് വേണ്ടി ഫിലിംഫെയര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയതിനെക്കുറിച്ചാണ് കുറിപ്പ്.. സന്തോഷം എങ്ങനെ അറിയിക്കണമെന്ന് എനിക്കറിയില്ല. നീ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും ഇത് ഏറ്റുവാങ്ങുന്നതെന്ന് എനിക്ക് മനസില്‍ കാണാന്‍ കഴിയുന്നുണ്ട്. ഞാന്‍ നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു. ഇത് നിങ്ങള്‍ ആരാണെന്ന കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തിയതിന് ലഭിച്ചതാണ്. ജനങ്ങള്‍ നിങ്ങളെ ഓഫ് സ്‌ക്രീനില്‍ കൂടുതല്‍ സ്‌നേഹിച്ചു. അതുകൊണ്ടാണ് നിങ്ങള്‍ ഇത് കൂടുതല്‍ അര്‍ഹിക്കുന്നത്. 'ഇപ്പോഴും നമുക്ക് ചുറ്റും അത്ഭുതങ്ങള്‍ നിരന്തരം സംഭവിക്കുന്നുവെന്ന് ഉറപ്പാക്കുക' എന്നാണ് മേഘ്‌നയുടെ കുറിപ്പ്. അകാലത്തില്‍ വിടപറഞ്ഞ കന്നട താരം ചിരഞ്ജീവി സര്‍ജ എന്ന മേഘ്‌നയുടെ പ്രിയപ്പെട്ട ചീരുവിന് മരണാനന്തര ബഹുമതിയായാണ് ഫിലിംഫെയര്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്.