മുംബൈ- 2020 ലെ വിവാദ പാല്‍ഘര്‍ ആള്‍ക്കൂട്ടക്കൊല കേസ് സി.ബി.ഐ ഏറ്റെടുത്തു. കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറാന്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണിത്. അതേസമയം, കേസ് സിബിഐക്ക് കൈമാറിയതിനെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു.
കേന്ദ്ര ഏജന്‍സികളുടെ സഹായമില്ലാതെ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസിന് പ്രാപ്തമായിട്ടും കേസ് സിബിഐക്ക് കൈമാറിയത് അംഗീകരിക്കാനാവില്ല. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് ര്ജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം മറക്കരുതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു.
സുശാന്ത് സിംഗ് കേസ്, ബിഹാര്‍ തെരഞ്ഞെടുപ്പ്, ഗിരീഷ് മഹാജന്‍ കേസ് എന്നിവയില്‍ സിബിഐ അന്വേഷണം ഇനിയും അവസാനിച്ചിട്ടില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. കേസുകള്‍ നീട്ടിക്കൊണ്ടു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുമ്പോള്‍ മാത്രമാണ് സിബിഐ ഇടപെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2020ലെ പാല്‍ഘര്‍ ആള്‍ക്കൂട്ടക്കൊലപാതകക്കേസ് സി.ബി.ഐ.ക്ക് കൈമാറാന്‍ തയ്യാറാണെന്നും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
രണ്ട് സന്യാസിമാരെ ആക്രമിച്ച കേസ് സിബി.ഐക്ക് വിടണമെന്ന ഹരജികളിലായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.
പാല്‍ഘര്‍ ജില്ലയില്‍ നടന്ന സംഭവം സിബിഐയോ കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമോ (എസ്‌ഐടി) അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജികള്‍. പാല്‍ഘര്‍ ആള്‍ക്കൂട്ടക്കൊല കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി മഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പുതിയ സത്യവാങ്മൂലം നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശിച്ചു. വിവദ കേസുകളില്‍ നടപടികള്‍ നീട്ടിക്കൊണ്ടു പോകാനാണ് കേന്ദ്രം സി.ബ.ഐയെ കൊണ്ട് ഏറ്റെടുപ്പിക്കുന്നതെന്ന്
സുശാന്ത് മരണക്കേസ്, ബിഹാര്‍ തിരഞ്ഞെടുപ്പ്, ഗിരീഷ് മഹാജന്‍ കേസ് തുടങ്ങിയ നിരവധി കേസുകളുടെ ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് പ്രതിപക്ഷം ആരോപിച്ചു.