കല്യാണിയുടേയും പ്രണവിന്റേയും  ബാല്യകാല ചിത്രങ്ങള്‍ വൈറലായി 

തിരുവനന്തപുരം-പ്രണവ് മോഹന്‍ലാലിനോട് തന്നെക്കാള്‍ കൂടുതല്‍ ക്ലോസ് കല്യാണി പ്രിയദര്‍ശന്‍ ആണെന്ന് കീര്‍ത്തി സുരേഷ് പറഞ്ഞിരുന്നു. പ്രണവും കല്യാണിയും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ഹൃദയം പോലെ രണ്ടാളുടെയും ബാല്യകാല ചിത്രങ്ങളും ആരാധകര്‍ക്ക് ഇഷ്ടമാണ്. ഹൃദയം റിലീസിന് ശേഷം ടോവിനോ തോമസിന്റെ നായികയായി തല്ലുമാലയില്‍ അഭിനയിച്ച നടി പുതിയ സിനിമ തിരക്കുകളിലാണ്.പ്രണവ് മോഹന്‍ലാല്‍ ആകട്ടെ യാത്രകള്‍ സന്തോഷം കണ്ടെത്തുകയാണ്.കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന പുതിയ ചിത്രമാണ് 'ശേഷം മൈക്കില്‍ ഫാത്തിമ'. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. 40 ശതമാനം ചിത്രീകരണം പൂര്‍ത്തിയായെന്ന് കല്യാണി പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു.

Latest News