Sorry, you need to enable JavaScript to visit this website.

ബാംഗ്‌ളൂര്‍ ഡെയ്‌സ് ഓര്‍മകള്‍ പുതുക്കി നിവിന്‍  പോളിയ്ക്ക്  ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ആശംസ 

കൊച്ചി- മലയാളത്തിന്റെ പ്രിയതാരം നിവിന്‍ പോളിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഉറ്റസുഹൃത്തും നടനുമായ ദുല്‍ഖര്‍. ഇരുവരും ചേര്‍ന്നഭിനയിച്ച് ഹിറ്റായ 'ബാംഗ്‌ളൂര്‍ ഡെയ്‌സ്' ചിത്രത്തിന്റെ സെറ്റിലെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് ദുല്‍ഖര്‍ സല്‍മാന്‍ നിവിന് പിറന്നാളാശംസകള്‍ നേര്‍ന്നത്. ചിത്രത്തില്‍ നിവിന്‍ അവതരിപ്പിച്ച കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ പേര് വിളിച്ചാണ് ദുല്‍ഖര്‍ പോസ്റ്റ്  ചെയ്തിരിക്കുന്നത്. 'വരാനിരിക്കുന്ന റിലീസുകളാണ് മനോഹരമായ വര്‍ഷമാകട്ടെ, കുട്ടന്‍സ്' എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. നിവിനൊപ്പം ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചനും പെപ്പെ(ആന്റണി വര്‍ഗീസ്)യ്ക്കും ദുല്‍ഖര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പോസ്റ്റ്  ചെയ്തിട്ടുണ്ട്. . സിനിമാലോകം ആഘോഷിക്കുകയാണ് നിവിന്‍ പോളിയുടെ ജന്മദിനം. നടന്‍ ആകട്ടെ തന്റെ സിനിമകളുടെ പ്രമോഷന്‍ തിരക്കുകളിലും. ഒന്നില്‍ കൂടുതല്‍ പടങ്ങളാണ് ഒരേ സമയം നിവിന്റെതായി പ്രദര്‍ശനത്തിന് എത്തുന്നത്. നിവിന്‍ പോളിക്ക് പിറന്നാളാശംസകളുമായി അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയിലൂടെ മലയാളത്തിന് കിട്ടിയ നടന്മാരാണ് നിവിന്‍ പോളിയും അജു വര്‍ഗീസും. അഭിനയജീവിതത്തിലെ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കിയ രണ്ടാളും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഇരുവരും ഒന്നിക്കുന്ന 'സാറ്റര്‍ഡേ നൈറ്റ്' വൈകാതെ തന്നെ പ്രദര്‍ശനത്തിനെത്തും.നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ട് റിലീസിനായി കാത്തിരിക്കുകയാണ് നടന്‍.
പിറന്നാള്‍ ദിനത്തില്‍ നിവിന്‍ പോളിയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിട്ടുണ്ട്.റാം സംവിധാനം ചെയ്യുന്ന 'ഏഴു കടല്‍ ഏഴും മലൈ'യുടെ ട്രെയിലറാണ് റിലീസായത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ജലിയാണ് ചിത്രത്തില്‍ നിവിന്റെ നായിക. 


 

Latest News