ന്യൂദല്‍ഹി- ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറില്‍ തീ പിടിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് തിയണയക്കുന്ന ദൃശ്യം പങ്കുവെച്ച് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദ.
ദുരന്തം പ്രതിരോധിക്കാന്‍ ഇങ്ങനെ കൈകോര്‍ക്കുന്ന കാഴ്ച ഇന്ത്യയില്‍ മാത്രമേ കാണാനാകൂ എന്നാണ് അദ്ദേഹം അടിക്കുറിപ്പ് നല്‍കി.
സ്‌കൂട്ടറിന്റെ പിറകിലുണ്ടായിരുന്ന യുവതി കൃത്യ സമയത്ത് കണ്ടതുകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
സ്‌കൂട്ടര്‍ നിര്‍ത്തി യുവതി ഇറങ്ങി നോക്കുമ്പോഴാണ് സ്‌കൂട്ടറിന്റെ അടിയില്‍ തീ പിടിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ യുവാവും നിന്ന് ഇറങ്ങി തീ അണക്കാന്‍ ശ്രമം നടത്തി. സംഭവം കണ്ട് ആളുകള്‍ ഓടിയെത്തുകയും തീ അണക്കാന്‍ സഹായിക്കുകയായിരുന്നു.
This can happen only in India. Joining hands to avert disaster pic.twitter.com/FU0ss3olZ2
— Susanta Nanda (@susantananda3) October 11, 2022