ചെന്നൈ- നടന്‍ ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിയാനുള്ള തീരുമാനം മാറ്റിയെന്ന വാര്‍ത്തയോട് തനിക്കൊന്നും അറിയില്ലെന്ന് പ്രതികരിച്ച് ധനുഷിന്റെ പിതാവ് കസ്തൂരി രാജ.
മക്കളുടെ പിന്തുണയില്ലാതെ തന്നെ തനിക്കും ഭാര്യക്കും ജീവിക്കാമെന്നും അതേ സമയം അവരുടെ സന്തോഷം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷം. അതു മാത്രമാണ് തങ്ങളുടെ ഏക പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജനുവരിയിലാണ് വേര്‍പിരിയുകയാണെന്ന് ധനുഷും ഐശ്വര്യയും അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസമായി ഇരുവരും ഒത്തുതീര്‍പ്പിലെത്തിയെന്ന അഭ്യൂഹം പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.