അവധിദിനം പാര്‍ട്ടികളിലും പൊതുവേദികളിലും ബോളിവുഡ് താരങ്ങള്‍ ചെലവിട്ടപ്പോള്‍ കത്രീന കുടുംബത്തോടൊപ്പമാണ് ആഘോഷിച്ചത്. സഹോദരി ഇസബെല്ല, അമ്മ സൂസാനെ എന്നിവര്‍ക്കൊപ്പം മുംബൈ ബാന്ദ്രയിലെ ഹോട്ടലില്‍ കത്രീന കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇടത്തരക്കാരുടെ താവളമായ ഭോജനാശലയിലെ താര സാന്നിധ്യം പെട്ടെന്ന് അങ്ങാടിപ്പാട്ടായി. ഡിന്നറിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ മൂവരെയും പാപ്പരാസികള്‍ വളഞ്ഞു.ആമിര്‍ ഖാന്റെ തങ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍, ഷാരൂഖ് ഖാന്റെ സീറോ എന്നീ ചിത്രങ്ങളാണ് കത്രീന അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സല്‍മാന്‍ ഖാന്റെ ടൈഗര്‍ സീരീസിന്റെ മൂന്നാംപതിപ്പ് ഒരുങ്ങുന്നുവെന്ന് സൂചനയുണ്ട്. ഇതിലും കത്രീന തന്നെയാകും നായിക. ഒരു കാലത്ത് സല്ലുവിന്റെ ഇഷ്ട കാമുകിയായിരുന്നു കശ്മീരി സുന്ദരി. കല്യാണം ഉറപ്പിക്കാന്‍ സല്ലുവിന്റെ അഛന്‍ ഒരുക്കം തുടങ്ങിയതായിരുന്നു. ബന്ധമെല്ലാം തകര്‍ന്നുവെങ്കിലും സല്‍മാന്റെ നായികയായി എന്‍ജോയ് ചെയ്യുകയാണ് കത്രീന കൈഫ്.