കീവ്- ഉക്രൈനിലെ വിവിധ നഗരങ്ങളില്‍ തിങ്കളാഴ്ച റഷ്യയുടെ മിസൈല്‍ ആക്രമണമുണ്ടായെന്ന് ഉക്രൈന് ഭരണകൂടം. 75 മിസൈല്‍ ആക്രമണങ്ങള്‍ നടന്നു. അഞ്ച് പേര് മരിച്ചു. കീവ് ആക്രമണത്തിന് റഷ്യ, ഇറാനിയന്‍ ഡ്രോണുകള്‍ ഉപയോഗിച്ചുവെന്ന് യുെ്രെകന് പ്രസിഡന്റ് വോളോദിമീര്‍ സെലന്‍സ്കി ആരോപിച്ചു.
ഉക്രൈന് മിസൈല്‍ ആക്രമണങ്ങളുടെ ഭീതിയിലാണ്. പല നഗരങ്ങളിലും ആക്രമണം നടന്നുവെന്നാണ് റിപ്പോര്‍ട്ടെന്ന് പ്രസിഡന്റിന്റെ ഓഫീസിലെ ഡെപ്യൂട്ടി മേധാവി കിര്യോ ടൈമോഷെന്കോ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ജനങ്ങള്‍ ഷെല്‍ട്ടറുകളില്‍ തന്നെ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ട.
പ്രാദേശിക സമയം രാവിലെ 8.15നാണ് സ്ഫോടനം നടന്നത്. നിരവധി ആംബുലന്‍സുകള്‍ സ്ഫോടനം നടന്ന പ്രദേശങ്ങളിലേക്ക് എത്തുന്നത് കണ്ടുവെന്നു എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. കീവില്‍ മാത്രം അഞ്ച് സ്ഫോടനങ്ങള്‍ നടന്നു. നഗരത്തിന്റെ പല ഭാഗത്തും പുക ഉയരുന്നുണ്ട്. മിസൈല്‍ ആക്രമണത്തിന്റെ തെളിവുകളാണിവയെന്ന് പ്രസിഡന്റ് സെലന്‍സ്കി പറയുന്നു.
ജൂണ്‍ 26നാണ് ഇതിനു മുന്‍പ് റഷ്യ കീവ് ആക്രമിച്ചത്. ശനിയാഴ്ച ക്രൈമിയ പാലത്തിനു നേര്‍ക്കുണ്ടായ മിസൈല്‍ ആക്രമണത്തിന്റെ തിരിച്ചടിയാണ് റഷ്യ നല്‍കിയതെന്നാണ് സൂചന. അന്നത്തെ ആക്രമണത്തെ റഷ്യന്‍ പ്രസിഡന്റ് വഌദിമീര്‍ പുടിന് 'ഭീകര പ്രവര്‍ത്തനം' എന്നാണ് വിമര്‍ശിച്ചത്.