Sorry, you need to enable JavaScript to visit this website.

VIDEO മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ വരുന്നു; ട്രെയിലര്‍ കാണാം

മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന 'മോണ്‍സ്റ്റര്‍' ഒക്‌റ്റോബര്‍ 21ന് തിയറ്ററുകളില്‍ റിലീസിന് തയാറെടുക്കുന്നു. മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകന്റെ ടീം വീണ്ടും ഒന്നിക്കുന്നു എന്ന സവിശേഷതയുള്ള ചിത്രത്തില്‍ ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഉദയകൃഷ്ണയുടെ രചനയില്‍ വൈശാഖാണ് സംവിധാനം നിര്‍വഹിക്കുന്നത്.
ആശിര്‍വാദ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിനു മുന്നോടിയായി ട്രെയിലര്‍ പുറത്തിറങ്ങി. വരുംദിവസങ്ങളില്‍ സെന്‍സറിംഗ് നടക്കും.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഈ ചിത്രം ഷൂട്ടിംഗ് ആരംഭിക്കുന്ന ഘട്ടത്തില്‍ ഒടിടി റിലീസാണ് പ്രധാനമായി പരിഗണിച്ചിരുന്നത്. എന്നാല്‍ മാറിയ സാഹചര്യം കണക്കിലെടുത്ത് തിയറ്റര്‍ റിലീസ് പരിഗണിക്കുന്നുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങളോ പ്രചാരണങ്ങളോ ഒന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍ വളരേ വ്യത്യസ്തമായൊരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്ന തരത്തില്‍ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

 

Latest News