കോഴിക്കോട്- സിനിമാ ചിത്രീകരണത്തിനിടെ ക്യാമറമാന് തെരുവ് നായയുടെ കടിയേറ്റു. കോഴിക്കോട് മേത്തോട്ടുതാഴത്താണ് സംഭവം. അസോസിയേറ്റ് ക്യാമറമാന്‍ ജോബിന്‍ ജോണിനാണ് കടിയേറ്റത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ജോബിന്‍ ജോണിന് നായയുടെ കടിയേറ്റത്. ഹരീഷ് പേരടിയുടെ നിര്‍മാണത്തില്‍ 'ദാസേട്ടന്റെ സൈക്കിള്‍' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന വേളയിലാണ് കടിയേറ്റത്. കടിയേറ്റ ക്യമാറമാന്‍ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി പ്രാഥമിക ചികിത്സയും കുത്തിവെപ്പും എടുത്തുവെന്ന് അധികൃതര്‍ അറിയിച്ചു.