കലക്ഷന്‍ റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ച ചിത്രമായിരുന്നു ബാഹുബലി ദ കണ്‍ക്ലൂഷന്‍. ബാഹുബലി ഇറങ്ങിയിട്ട് വര്‍ഷത്തിന് ശേഷവും ലോകത്തിന്റെ ഇതഭാഗങ്ങളില്‍ ബോക്‌സ് ഓഫീസില്‍ നിറഞ്ഞോടുകയാണ്. റിലീസ് ചെയ്ത ദിവസം തന്നെ ചിത്രം 100 കോടി കലക്ഷന്‍ നേടി. 10 ദിവസത്തിനുള്ളില്‍ 1000 കോടി രൂപയുടെ കലക്ഷന്‍ നേടിയും ബാഹുബലി റെക്കോര്‍ഡ് ഇട്ടു. ചിത്രം പ്രദര്‍ശനത്തിന് എത്തിയത് 2017 ഏപ്രില്‍ 27നായിരുന്നു. ചിത്രത്തിന്റെ വിജയഗാഥയ്ക്ക് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ഫാന്‍സിന് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നായകന്‍ പ്രഭാസ്.
ബാഹുബലി 2 ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ആ ദിവസം എനിക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും. എല്ലാ ആരാധകര്‍ക്കും സ്‌നേഹം, നന്ദി. മനോഹരമായ ആ യാത്രയില്‍ പങ്കാളിയായതിന് നന്ദി. എസ് എസ് രാജമൗലിക്കും ടീമിനും അഭിനന്ദനങ്ങള്‍, ഹൃദയം നിറഞ്ഞ നന്ദി പ്രഭാസ് പറയുന്നു.
ജപ്പാനിലെ ടോക്കിയോയയില്‍ എത്തിയപ്പോള്‍ ആരാധകരെയും സിനിമാ പ്രവര്‍ത്തകരെയും കാണാന്‍ സന്തോഷമുണ്ടെന്ന് രാജമൗലി ട്വീറ്റ് ചെയ്തു. ബാഹുബലി 2 വിന് 2 ദേശീയപുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ബാഹുബലി 2 ചരിത്രത്തില്‍ ഇടം നേടിയ സിനിമയാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് ബോളിവുഡ് ഡയറക്ടര്‍ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തത്. ധര്‍മ പ്രോഡക്ഷന്‍സ് ബാനറാണ് ഇന്ത്യയില്‍ വിതരണാവകാശം നേടിയത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒന്നാം ഭാഗമായ ബാഹുബലി ദി ബിഗിനിംഗും വന്‍ ഹിറ്റായിരുന്നു. പ്രഭാസിനു പുറമെ അനുഷ്‌ക ഷെട്ടി, റാണ, തമന്ന, സത്യരാജ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തില്‍ നടന്‍ പ്രിഥീരാജിന്റെ മാതാവ് മല്ലിക റോഡിന്റെ സ്ഥിതിയെ കുറിച്ച് സങ്കടപ്പെട്ടപ്പോള്‍, അതിനെ പരിഹസിച്ചിറങ്ങിയ ട്രോളിലും ബാഹുബലിയുടെ ആവിഷ്‌കരണമാണ് കണ്ടത്. നടന്‍ പൃഥ്വീരാജ് കൂറ്റന്‍ കാറും പൊക്കിയെടുത്ത് ബാഹുബലി സ്റ്റൈലിലാണെത്തിയത്.