പെരുന്വാവൂര്‍- മലയാളത്തിലും തമിഴിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് കാളിദാസ് ജയറാം. കഴിഞ്ഞ ഓണാഘോഷ ചിത്രങ്ങളില്‍ കാളിദാസിനും കുടുംബത്തിനുമൊപ്പം ഒരു സുന്ദരിയും ഉണ്ടായിരുന്നു. കാളിദാസിനൊപ്പം ഇരിക്കുന്ന സുന്ദരിയെക്കുറിച്ച് വലിയ ചര്‍ച്ചകളുമുണ്ടായി. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായരായിരുന്നു അത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ്. തരിണിക്കൊപ്പമുള്ള അവധി ആഘോഷത്തില്‍ നിന്ന് പകര്‍ത്തിയതാണ് ചിത്രങ്ങള്‍. തരുണിയെ ചേര്‍ത്തു പിടിച്ചു ഇരിക്കുന്ന കാളിദാസിനെയാണ് ചിത്രങ്ങളില്‍ കാണുന്നത്. ദുബായിയില്‍ നിന്നുള്ള മറ്റൊരു ചിത്രം തരിണിയും തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതോടെ കാളിദാസിന്റെ കാമുകിയെ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. പ്രണയ ജോഡികള്‍ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.
കാളിദാസിന്റെ അമ്മയും നടിയുമായ പാര്‍വതിയും സഹോദരി മാളവികയുമെല്ലാം കമന്റുകളുമായി എത്തി. എന്റേത് എന്നായിരുന്നു പാര്‍വതിയുടെ കമന്റ്. ഹലോ ഹബീബീസ് എന്നാണ് മാളവികയുടെ കമന്റ്. ഒടുവില്‍ നിന്റെ തങ്കത്തെ കണ്ടെത്തി എന്നായിരുന്നു നടി ഗായത്രി ശങ്കറിന്റെ പ്രതികരണം.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കല്യാണി പ്രിയദര്‍ശന്‍, അപര്‍ണ ബാലമുരളി, ഗായത്രി ശങ്കര്‍, നൈല ഉഷ, നമിത, സഞ്ജന, മിഥുന്‍ രമേശ് തുടങ്ങി നിരവധിപേര്‍ കമന്റുകളുമായി എത്തി. ഓണം ആശംസിച്ചുകൊണ്ട് നടന്‍ കാളിദാസ് പങ്കുവച്ച കുടുബ ചിത്രത്തിലാണ് തരിണിയുടെ സാന്നിധ്യമുണ്ടായിരുന്നത്. ഫാഷന്‍ മോഡല്‍ തരിണി കലിംഗരായരാണ് ജയറാമിന്റെ കുടുംബചിത്രത്തില്‍ ഇടം നേടിയത്. 2021 മിസ് യൂണിവേഴ്‌സ് ഇന്ത്യയിലെ മൂന്നാം റണ്ണറപ്പ് കൂടിയായിരുന്നു. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരി കൂടിയാണ് തരിണി. പാ രഞ്ജിത്തിന്റെ നച്ചത്തിരം നഗര്‍ഗിരത് ആണ് കാളിദാസിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്