ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'ജയ ജയ ജയ ജയ ഹേ'യുടെ റിലീസ് തീയതി പുറത്തുവിട്ടു. ഒക്ടോബര്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജാനേമന്‍ എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റസ് നിര്‍മ്മിക്കുന്ന ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയ ചിത്രത്തില്‍ വലിയ താര നിര അണിനിരക്കുന്നുണ്ട്. ദീപാവലി റീലീസായി 'ജയ ജയ ജയ ജയ ഹേ' തിയേറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
ആനന്ദ് മന്‍മഥന്‍, അസീസ്,സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിള്ള എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളില്‍. ഐക്കണ്‍ സിനിമാസാണ് ' ജയ ജയ ജയ ജയ ഹേ' യുടെ വിതരണക്കാര്‍. ബബ്ലു അജുവാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി, ജോണ്‍ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്. അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഗാന രചന വിനായക് ശശികുമാര്‍, ശബരീഷ് വര്‍മ്മ, ജമൈമ. ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.