മുംബൈ -പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷിന്റെ ടീസര്‍ പുറത്തിറങ്ങിയതും വലിയ വിമര്‍ശനമാണ് ചിത്രം ഏറ്റുവാങ്ങുന്നത്. സിനിമയുടെ ടീസര്‍ കാര്‍ട്ടൂണിനെ ഓര്‍മിപ്പിക്കുന്നുവെന്ന് പലരും പറയുമ്പോള്‍ ടര്‍ക്കിഷ് ജാക്കറ്റും ഡ്രാഗണുമെല്ലാമടങ്ങുന്ന ചിത്രത്തിന്റെ രംഗങ്ങള്‍ക്കെതിരെയും വിമര്‍ശനം ശക്തമാണ്. ഇപ്പോഴിതാ വിവാദങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാമായണം സീരീയലില്‍ സീതയായി ശ്രദ്ധ നേടിയ ദീപിക ചിഖലിയ. സിനിമ നന്നാകണമെങ്കില്‍ കഥാപാത്രങ്ങള്‍ക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കണം. ശ്രീലങ്കയില്‍ നിന്നുള്ള കഥാപാത്രമാണെങ്കില്‍ ഒരിക്കലൂം മുഗളന്മാരെപ്പോലെയാകരുത്. എന്നാല്‍ ഇതിലെ രാവണന്‍ മുഗളന്മാരെ പോലെയാണിരിക്കുന്നത്. ചെറിയ ടീസര്‍ വച്ച് സിനിമയെ വിലയിരുത്താനില്ല. സിനിമ വ്യത്യസ്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. ദീപിഖ പറഞ്ഞു. ടീസറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ ഓം റാവത്തും രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങളില്‍ താന്‍ നിരാശനാണെന്നും സിനിമ ചെറിയ സ്‌ക്രീനിനായി നിര്‍മിച്ചതല്ല ബിഗ് സ്‌ക്രീനായി നിര്‍മ്മിച്ചതാണെന്നും ഓം റാവത്ത് പറഞ്ഞു