രണ്ട് തലയും ആറ് കൈകളുമായി  വിനീത് ശ്രീനിവാസന്‍

കൊച്ചി- വിനീത് ശ്രീനിവാസനെ നായകനാക്കി ചിത്രസംയോജകന്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. സുരാജ് വെഞ്ഞാറമൂട്, അര്‍ഷ ബൈജു, സുധികോപ്പ, തന്‍വിറാം, ജോര്‍ജ് കോര, മണികണ്ഠന്‍ പട്ടാമ്പി, സുധീഷ്, അല്‍ത്താഫ് സലിം, നോബിള്‍ ബാബു തോമസ്, ബിജു സോപാനം, റിയ സെറ, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകന്‍ അഭിനവും ചേര്‍ന്നാണ് രചന. ഛായാഗ്രാഹണം വിശ്വജിത്ത് ഒടുക്കത്തില്‍. നിധിന്‍രാജ് ആരോളും സംവിധായകനും ചേര്‍ന്നാണ് എഡിറ്റിംഗ്.ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയി ആണ് നിര്‍മ്മാണം. പി.ആര്‍.ഒ: വൈശാഖ് സി. വടക്കേവീട്.
 

Latest News