ലോകത്ത് എവിടെ ചെന്നാലും ഭക്ഷണ ശീലങ്ങളില്‍ മാറ്റം വരുത്താന്‍ തയറാവാത്തവരാമ് മലയാളികള്‍. പാലൊഴിച്ച ചായ കുടിക്കുന്നവര്‍ അത് തന്നെ കടിക്കും. നാട്ടില്‍ നിന്നേ കട്ടന്‍ പതിവാക്കിയവര്‍ അതിലും ഉറച്ചു നില്‍ക്കും. ഇതൊന്ന് മാറ്റി ഗ്രീന്‍ ടീ പരീക്ഷിച്ചു നോക്കിയാല്‍ അറിയാം അതിന്റെ ഗുണഫലം. ആരോഗ്യം സംരക്ഷിക്കുന്നതിനും സൗന്ദര്യത്തിനും ഒരുപോലെ ആശ്രയിക്കാവുന്ന ഒന്നാണ് ഗ്രീന്‍ ടീ. ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് ഈ പാനിയം. പുതിയ കാലത്തെ ചിട്ടയില്ലാത്ത ജീവിത ക്രമങ്ങള്‍ നമുക്ക് നല്‍കുന്ന നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹാരം കാണാനാകും ഗ്രീന്‍ ടി കുടിക്കുന്നതിലൂടെ.
ചര്‍മ്മ സൌന്ദര്യത്തിനും മുടിയുടെ സംരക്ഷണത്തിനുമെല്ലാം ഉത്തമമാണ് ഈ പാനിയം. നമ്മള്‍ സാദാരണ കുടിക്കുന്ന ചായ ഒഴിവാക്കി ഭക്ഷണത്തോടൊപ്പം ഗ്രീന്‍ ടി കുടിക്കുന്നത് ശരീരത്തില്‍ കൊഴുപ്പടിയുന്നത് ഇല്ലാതാക്കും. ദഹന പ്രക്രിയയെ മെച്ചപ്പെടുത്താനുള്ള കഴിവും ഗ്രീന്‍ ടീക്കുണ്ട്.
ഉണര്‍വ്വും ഉന്‍മേഷവും നിലനിര്‍ത്താന്‍ ഈ പാനിയം കുടിക്കുന്നതിലൂടെ സാധിക്കും ഇവ കോശങ്ങളെ ഊര്‍ജ്ജസ്വലമാക്കി നിലനിര്‍ത്തുന്നതിനാലാണ് ഇത് സാധിക്കുന്നത്. മികച്ച പ്രതിരോധ ശേഷി കൈവരിക്കാനു ഗ്രീന്‍ ടീ നമ്മുടെ ആഹാരത്തിന്റെ ഭാഗമക്കുന്നതിലൂടെ സാധിക്കും.
ക്യാന്‍സറിനെ പോലും പ്രതിരോധിക്കാന്‍ ഗ്രീന്‍ ടീക്ക് കഴിയും എന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. ഇവ ക്യാന്‍സര്‍ കോശങ്ങളെ നഷിപ്പിക്കും. ശരീരത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജസ്വലമാക്കി അലര്‍ജ്ജികളില്‍ നിന്നും മറ്റും ഇത് ശരീരത്തെ സംരക്ഷിച്ചു നിര്‍ത്തും.
തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനങ്ങളെയും ഇത് സര്‍വ്വ സജ്ജമാക്കും. ഇതു വഴി മികച്ച ഓര്‍മ്മശക്തിയും കൈവരും. രക്ത സമ്മര്‍ദ്ധത്തെ ശരിയായ രീതിയില്‍ ക്രമപ്പെടുത്തി ഗ്രീന്‍ ടീ ഹൃദയാരോഗ്യം ഉറപ്പു വരുത്തുന്നു. അറബി ബോസ് ഗ്രീന്‍ ടീ കുടിക്കാന്‍ ക്ഷണിച്ചാല്‍ ഒട്ടും അമാന്തിക്കാതെ അതൊരു ശീലമാക്കിക്കോളൂ.