റേസ് 3 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജമ്മുകശ്മീരിലാണ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരും. കഴിഞ്ഞ ദിവസമാണ് സംഘം ജമ്മു കശ്മീരിലെത്തിയത്. മുഖ്യമന്ത്രിയുമായി അണിയറപ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതിനിടെ ഷൂട്ടിംഗ് ഇടവേളകളില്‍ സ്ഥലങ്ങള്‍ ചുറ്റിക്കറങ്ങി കാണുന്ന തിരക്കിലാണ് സല്‍മാനും നായിക ജാക്വിലിന്‍ ഫെര്‍ണാണ്ടസും.സല്‍മാനും ജാക്വിലിനും ബൈക്കില്‍ കറങ്ങുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചില ഫാന്‍ ക്ലബുകളാണ് വീഡിയോ ഷെയര്‍ ചെയ്തത്. സല്‍മാന്‍ ബൈക്ക് ഓടിക്കുന്നതും പുറകില്‍ ജാക്വിലിന്‍ ഇരിക്കുന്നതുമാണ് വീഡിയോയില്‍. ലേയിലൂടെയാണ് ഇരുവരുടെയും യാത്ര. കഴിഞ്ഞ ദിവസം ജാക്വിലിന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം ഷെയര്‍ ചെയ്തിരുന്നു. പുതച്ചുമൂടിയിരിക്കുന്ന ജാക്വിലിനും തൊട്ടടുത്ത് ഒരു കറുത്ത ഗഞ്ചിയും ജീന്‍സും ധരിച്ചു നില്‍ക്കുന്ന സല്ലുവുമായിരുന്നു ചിത്രത്തില്‍.