Sorry, you need to enable JavaScript to visit this website.

ശുഭദിനം നേര്‍ന്ന് ഇന്ദ്രന്‍സും കൂട്ടരും ഒക്ടോബര്‍ ഏഴിനെത്തുന്നു

കൊച്ചി- നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിക്കുന്ന കോമഡി ത്രില്ലര്‍ ശുഭദിനം ഒക്ടോബര്‍ ഏഴിന്‌ന് തീയേറ്ററുകളിലെത്തുന്നു. ശുഭകരമായ ഒരു നല്ല നാളിനായി ആനന്ദവും ആവേശവും നിറച്ചൊരു അതിജീവനത്തിന്റെ കഥ പറയുന്ന ശുഭദിനത്തില്‍ ഗിരീഷ് നെയ്യാറും ഇന്ദ്രന്‍സുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

നഗരത്തിലെ ഒരു ഫ്‌ളാറ്റിലെ ജീവിതകാഴ്ച്ചകളിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂര്‍ത്തങ്ങള്‍ സഞ്ചരിക്കുന്നത്. ഫ്‌ളാറ്റിലെ താമസക്കാരന്‍ സിഥിന്‍ പൂജപ്പുരയെയും സെക്യൂരിറ്റി ജീവനക്കാരന്‍ ജോസേട്ടനെയുമാണ് ഗിരീഷ് നെയ്യാറും ഇന്ദ്രന്‍സും യഥാക്രമം അവതരിപ്പിക്കുന്നത്. ഇന്ദ്രന്‍സിനും ഗിരീഷ് നെയ്യാറിനുമൊപ്പം ഹരീഷ് കണാരന്‍, ജയകൃഷ്ണന്‍, രചന നാരായണന്‍കുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിള്‍, മാലാ പാര്‍വ്വതി, അരുന്ധതി നായര്‍, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായര്‍, ജയന്തി, അരുണ്‍കുമാര്‍, നെബീഷ് ബെന്‍സണ്‍ എന്നിവരും കഥാപാത്രങ്ങളാകുന്നു. 

ബാനര്‍- നെയ്യാര്‍ ഫിലിംസ്, നിര്‍മ്മാണം- ഗിരീഷ് നെയ്യാര്‍, എഡിറ്റിംഗ്, സംവിധാനം- ശിവറാംമണി, ഛായാഗ്രഹണം- സുനില്‍പ്രേം എല്‍. എസ്, രചന- വി. എസ്. അരുണ്‍കുമാര്‍, പ്രോജക്ട് ഡിസൈനര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നാസിം റാണി, ഗാനരചന- ഗിരീഷ് നെയ്യാര്‍, സംഗീതം- അര്‍ജുന്‍ രാജ്കുമാര്‍, ആലാപനം- വിജയ് യേശുദാസ്, സൂരജ് സന്തോഷ്, അനാര്‍ക്കലി മരിക്കാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജീവ് കുടപ്പനക്കുന്ന്, കല- ദീപു മുകുന്ദപുരം, ചമയം- മുരുകന്‍ കുണ്ടറ, കോസ്റ്റ്യൂംസ്- അജയ് തേങ്കര, സൗണ്ട് മിക്‌സിംഗ്- അനൂപ് തിലക്, സൗണ്ട് ഡിസൈന്‍- രാധാകൃഷ്ണന്‍ എസ്, സതീഷ് ബാബു, ഷൈന്‍ ബി. ജോണ്‍, ത്രില്‍സ്- അഷ്‌റഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്- ദി സോഷ്യല്‍ സ്‌ക്കേപ്പ്, സോംഗ്‌സ് ആന്റ് ട്രയിലര്‍- ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റര്‍ടെയ്ന്‍മെന്റ്‌സ്, വിതരണം- നെയ്യാര്‍ ഫിലിംസ് ത്രൂ ശ്രീപ്രിയ കമ്പയിന്‍സ്, സെറ്റ് ഡിസൈന്‍സ്- 401 ഡിസൈന്‍ ഫാക്ടറി, ഡി. ഐ- കെ. എസ്. എഫ്. ഡി. സി , വി. എഫ്. എക്‌സ്- കോക്കനട്ട് ബഞ്ച്, ദി സോഷ്യല്‍ സ്‌ക്കേപ്പ്, ഡിസൈന്‍സ്- നെയ്യാര്‍ ഫിലിംസ്, നവീന്‍ വി, സിജീഷ് ശിവന്‍, ടൈറ്റില്‍ ഡിസൈന്‍- ജോണി ഫ്രെയിംസ്,  സ്റ്റില്‍സ്- മൃതുല്‍ വിശ്വനാഥ്, വിന്‍സി ലോപ്പസ്, ധനില്‍കൃഷ്ണ, പി. ആര്‍. ഓ- അജയ് തുണ്ടത്തില്‍.

Latest News