മുംബൈ- പ്രശസ്ത ബോളിവുഡ് സിനിമ, ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മാതാവ് എക്താ കപൂറിനും അമ്മ ശോഭ കപൂറിനും അറസ്റ്റ് വാറണ്ട്. ഇവര്‍ നിര്‍മ്മിച്ച തതത എന്ന എന്ന ഇറോട്ടിക് വെബ്‌സീരീസിനെതിരെ നിരവധി പേര്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിയ്ക്കുന്നത്. എക്‌സ് എക്‌സ് എക്‌സ് സീസണ്‍ 2 എന്ന വെബ് സീരീസില്‍ സൈനികരെ അപമാനിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്നാരോപിച്ചാണ് നിര്‍മ്മാതാവ് ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനും എതിരെ പരാതി. ബെഗുസരായ് സ്വദേശിയായ വിമുക്തഭടന്‍ ശംഭുകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ബീഹാറിലെ ബെഗുസാരായിയിലെ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിയ്ക്കുന്നത്. ഏക്തയും ശോഭാ കപൂറും കോടതി സമന്‍സ് ഒഴിവാക്കിയതിന് പിന്നാലെയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുന്‍ സൈനികനും ബെഗുസരായ് നിവാസിയുമായ ശംഭുകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഇവര്‍ക്ക് സമന്‍സ് അയച്ച് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇരുവരും കോടതിയില്‍ ഹാജരായില്ല. ഇതേതുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിയ്ക്കുകയായിരുന്നു, അഭിഭാഷകന്‍ ഋഷികേശ് പഥക് പറഞ്ഞു.
വെബ് സീരീസുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലും ഏക്ത കപൂറിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. ഇന്‍ഡോറില്‍ നിര്‍മ്മാതാവ് ഏക്താ കപൂറിനും മറ്റുള്ളവര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും (ഐപിസി) ഐടി നിയമത്തിലെയും നിരവധി വകുപ്പുകള്‍ പ്രകാരം 2020 ല്‍ അന്നപൂര്‍ണ പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെബ് സീരീസില്‍ ദേശീയ ചിഹ്നവും സൈനിക യൂണിഫോമും ഉപയോഗിക്കുന്നത് കണ്ടാണ് താന്‍ പരാതി നല്‍കിയതെന്ന് പരാതിക്കാരനായ നീരജ് യാഗ്‌നിക് പറഞ്ഞു.ആള്‍ട്ട് ബാലാജിയുടെ വെബ് സീരീസില്‍ സൈനിക ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും അപമാനിച്ചതിന് നിര്‍മ്മാതാക്കളായ ഏക്താ കപൂറിനും ശോഭ കപൂറിനും എതിരെ ബിഹാറിലെ മുസാഫര്‍പൂര്‍ കോടതിയിലും സമാനമായ ഒരു പരാതി ഫയല്‍ ചെയ്തിട്ടുണ്ട്.