ഹൈദരാബാദ്- വിവാഹാലോചന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയേയും കുടുംബത്തേയും ശല്യം ചെയ്ത യുവാവിന് കോടതി മൂന്ന് വര്‍ഷം ജയിലും പതിനായിരും രൂപ പിഴയും വിധിച്ചു.ഹൈദരാബാദിലെ സൂര്യാപേട്ട് ജില്ലയിലെ ബസ് ഡ്രൈവറായ 21 കാരന്‍ ലകുമാറാപു ഹര്‍ഷവര്‍ധനെയാണ് കോടതി ശിക്ഷിച്ചത്.
വിവാഹത്തിനു സമ്മതിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നു. വിവാഹത്തിനു തയാറായില്ലെങ്കില്‍ പെണ്‍കുട്ടിയുടെ മൊത്തം കുടംബത്തെ ഇല്ലാതാക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. 16 വയസ്സായ പെണ്‍കുട്ടി 2017 മെയ് 17 നാണ് വനസ്ഥലിപുരം പോലീസില്‍ പരാതി നല്‍കിയത്.
വാട്‌സ്ആപ്പില്‍ വിളിച്ചും ചാറ്റ് ചെയ്തും ശല്യം ചെയ്ത യുവാവ് പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.