കോഴിക്കോട്- കോഴിക്കോട് ബൈപാസിലെ ഹൈലൈറ്റ് മാളില്‍ ലൈഗിംകാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവ നടിമാരുടെ മൊഴി എടുക്കും.സിനിമാ നിര്‍മാതാവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണിത്. .ഫിലിം പ്രൊമോഷന്‍ പരിപാടിക്കിടെ കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വച്ചാണ് യുവ നടിമാര്‍ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത്. യുവ നടിമാരുടെ മൊഴി എടുക്കാന്‍ വനിത പോലീസ് കണ്ണൂരിലേക്കും എറണാകുളത്തേക്കും പോയിട്ടുണ്ട്. വിശദ മൊഴി എടുത്ത ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക. ഹൈലൈറ്റ് മാളില്‍ വച്ച് കയറി പിടിച്ച ഒരാളെ നടിമാരില്‍ ഒരാള്‍ തല്ലി. അതേസമയം അപമാനിക്കപ്പെട്ടുവെന്ന് യുവ നടിമാര്‍ പറയുന്നു, സാമൂഹിക മാധ്യമ അക്കൗണ്ട് വഴിയാണ് അപമാനിക്കപ്പെട്ട വിവരം യുവ നടിമാര്‍ പങ്കുവച്ചത്. ഇതിനിടെ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാളിലെ ജീവനക്കാരെ അടക്കം ചോദ്യം ചെയ്യും. ദൃശ്യങ്ങള്‍ പരിശോധിച്ച് ഉപദ്രവിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി.