പെരുമ്പാവൂർ- തന്റെ ഭാവി വരനെ കുറിച്ചുള്ള കാഴ്ച്ചപാട് തുറന്ന് പറഞ്ഞ് മാളവിക ജയറാം. ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിനിടെയാണ് മാളവിക തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കൽപ്പവും സിനിമയിലേക്ക് എത്തുകയാണെങ്കിൽ ചെയ്യാൻ പോവുന്ന കഥാപാത്രത്തെ കുറിച്ചുമൊക്കെ മനസുതുറന്നത്.
'തന്നെ സംബന്ധിച്ചിടത്തോളം വിവാഹം ചെയ്യുന്നയാൾക്ക് നല്ല ലിസണിങ് സ്‌കിൽസ് ഉണ്ടായിരിക്കണം.
നമ്മൾ പറയുന്നത് ക്ഷമയോടെ കേൾക്കാൻ പറ്റാത്ത ആളാണെങ്കിൽ അദ്ദേഹത്തെ അന്നേരം തന്നെ പറഞ്ഞ് വിടും. എന്തെങ്കിലുമൊരു കാര്യം പറഞ്ഞാൽ അത് ക്ഷമയോടെ കേട്ട് അതിനൊരു ബഹുമാനം തരുന്ന ആളായിരിക്കണം. അതാണ് ഭാവി വരന് വേണ്ട ക്വാളിറ്റി' മാളവിക പറയുന്നു.
മാതാപിതാക്കൾ സിനിമയിലായതുകൊണ്ട് സിനിമ പ്രവേശനം എളുപ്പമല്ലെ എന്ന് എല്ലാവരും ചോദിക്കാറുണ്ട്. എല്ലാം അച്ഛൻ ചെയ്‌തോളും, അച്ഛന്റെ അടുത്ത് ഒന്ന് പറഞ്ഞാൽ പോരെ, എന്നൊക്കെയാണ് പലരും പറയുന്നത്. അപ്പയും അമ്മയും നമ്മുക്ക് എന്തെങ്കിലും റെഡിയാക്കി തന്നാലും അതിൽ തുടർന്ന് പോവണമെങ്കിൽ ഭാഗ്യവും കഴിവുമൊക്കെ വേണം. സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ റൊമാന്റിക് വേഷം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്.
എന്റെ ഒരു ലുക്ക് വെച്ച് ബോൾഡായ അതല്ലെങ്കിൽ പോലീസ് കഥാപാത്രങ്ങളൊക്കെ ചേരുമെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഒരു പുതുമുഖ താരത്തിന് അതുപോലൊരു വേഷം വിശ്വസിച്ച് തരാൻ സംവിധായകന് വിശ്വാസമുണ്ടാവണം. തുടക്കകാരിയായത് കൊണ്ട് എനിക്കും അതിന് പറ്റണം. കാളിദാസ് എടുക്കുന്നത് പോലെ റിസ്‌ക് ഒന്നും താൻ എടുത്തിട്ടില്ല- മാളവിക പറയുന്നു.