Sorry, you need to enable JavaScript to visit this website.

സല്ലുവും പ്രിയങ്കയും വീണ്ടും ഒരുമിക്കുന്നു

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പ്രിയങ്ക ചോപ്രയും സല്‍മാന്‍ഖാനും. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ഭാരത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രണ്ട് പേരും കണ്ടാല്‍ മിണ്ടാത്ത വിധം അകന്നിരുന്നു. കേസില്‍ നിന്ന് ഒഴിവായ സല്ലു പുതിയ ചിത്രത്തിന്റെ തിരക്കിലായി. വിദൂര ലൊക്കേഷനുകളിലും ഷൂട്ടിംഗുണ്ട്. 
ഈദ് സീസണില്‍ റിലീസ് ചെയ്യാനാണ് പരിപാടി. അമേരിക്കന്‍ പര്യടനത്തിലുള്ള പ്രിയങ്കയും ആവേശത്തിലാണ്. 
പുതിയ പ്രോജക്റ്റില്‍ പ്രിയങ്കയാണ് നായികയെന്ന കാര്യം  സല്‍മാന്‍ ട്വീറ്റ് ചെയ്തത് വളരെ രസകരമായിട്ടായിരുന്നു. പ്രിയങ്കയെ ട്രോളിയായിരുന്നു താരം വിവരം പങ്കുവച്ചത്. പ്രിയങ്ക താങ്കളെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ്. ചിത്രം ഹിന്ദിയിലായിരിക്കുമെന്നും സല്‍മാന്‍ ട്വീറ്റില്‍ തമാശ പറഞ്ഞു. 
സല്‍മാന് അതേ നാണയത്തില്‍ തന്നെ പ്രിയങ്ക  മറുപടിയും കൊടുത്തു. താന്‍ യുപിയില്‍ ജനിച്ചു വളര്‍ന്ന ദേശി പെണ്‍കുട്ടി തന്നെയാണ്. ഇനി എന്നും അങ്ങനെ തന്നെയായിരിക്കും. എല്ലാവരേയും ഒരിക്കല്‍ കൂടി കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്- പ്രിയങ്ക ട്വീറ്റ് ചെയ്തു. ജോധ്പൂരിലെ കൃഷ്ണ മൃഗ കേസും പൊല്ലാപ്പുമൊക്കെ സല്ലു എന്നേ മറന്നു. 

Latest News