Sorry, you need to enable JavaScript to visit this website.

 ഒന്നിച്ചു മുന്നോട്ടു പോകാന്‍ കഴിയാത്തതു  കൊണ്ടാണ് വിവാഹമോചനം നേടിയത്- റിമി ടോമി 

പാലാ- മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകാരിയും സ്‌റ്റേജ് അവതാരകയുമാണ് റിമി ടോമി. 1983 സെപ്റ്റംബര്‍ 22 നാണ് റിമിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 39 വയസ്സായി. സിനിമയിലും റിമി അഭിനയിച്ചിട്ടുണ്ട്. 2002 ല്‍ റിലീസ് ചെയ്ത മീശമാധവനില്‍ ചിങ്ങ മാസം വന്നു ചേര്‍ന്നാല്‍ എന്ന പാട്ട് പാടിയാണ് റിമി പിന്നണി ഗാനരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. റിയാലിറ്റി ഷോ അവതാരകയായി റിമി തിളങ്ങിയിരുന്നു.
2008 ഏപ്രില്‍ 27 നായിരുന്നു റിമിയുടെ വിവാഹം. തൃശൂര്‍ സ്വദേശിയായ റോയ്‌സ് കിഴക്കൂടനെയാണ് റിമി വിവാഹം കഴിച്ചത്. തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ പള്ളിയില്‍ ആഡംബരമായാണ് ഈ വിവാഹം നടന്നത്. എന്നാല്‍ 11 വര്‍ഷത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി.
2019 ലാണ് ഇരുവരും പരസ്പര സമ്മത പ്രകാരം വിവാഹ മോചിതരായത്. ഒന്നിച്ചു മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതി വിശേഷമായതിനാല്‍ വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമിടോമി അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. തല്‍ക്കാലം നിലവില്‍ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് റിമിയുടെ നിലപാട്.
 

Latest News