Sorry, you need to enable JavaScript to visit this website.

   ഗൂഗിളില്‍ ആളുകള്‍ എന്നെ പറ്റി തെരഞ്ഞാല്‍  ആദ്യം ലഭിക്കുന്നത് അതാണ്-മേതില്‍ ദേവിക  

പാലക്കാട്- മേതില്‍ ദേവിക എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ആദ്യം വരുന്നത് മുകേഷുമായുള്ള വിവാഹ മോചനത്തെ കുറിച്ചുള്ള വാര്‍ത്തകളാണെന്നും അത് തനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നുമാണ് ദേവിക പറയുന്നത്. പുറത്തുള്ള പല സര്‍വകലാശാലകളില്‍ നിന്നും ലെക്ചറുകള്‍ എടുക്കുന്നതിനും മറ്റുമായി തന്നെ ബന്ധപ്പെടാറുണ്ട്. എന്നാല്‍ തന്റെ പേര് ഗൂഗിള്‍ ചെയ്യുമ്പോള്‍ കാണുന്നത് മുഴുവന്‍ ഡിവേഴ്‌സുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ്. പുറത്ത് നിന്ന് ഫെലോഷിപ്പുകള്‍ കിട്ടുമ്പോള്‍ അവര്‍ തന്നെ കുറിച്ചുള്ള കാര്യങ്ങള്‍ ആദ്യം നോക്കുന്നത് ഗൂഗിളില്‍ തെരയുകയെന്നതാണെന്നും മേതില്‍ ദേവിക പറയുന്നു. അങ്ങനെ അവര്‍ തിരയുമ്പോള്‍ ഈ വാര്‍ത്തകള്‍ കാണുന്നത് തനിക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും ദേവിക വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ ഏറെ  ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു കൊല്ലം എംഎല്‍എയും നടനുമായ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും തമ്മിലുള്ള വിവാഹമോചനം. വാര്‍ത്തകളിലും സമൂഹ മാധ്യമങ്ങളിലുമായി ഇവരുടെ വിവാഹമോചനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിലയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെ മേതില്‍ ദേവികയെ കുറിച്ചുള്ള കാര്യങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. നര്‍ത്തകി കൂടിയായ താരം വിവാഹ മോചനത്തിന് പിന്നാലെ താന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. 
ഗൂഗിളില്‍ എന്നെ കുറിച്ചുള്ള ഏറ്റവും വലിയ ഇന്‍ഫര്‍മേഷന്‍ എന്ന് പറയുന്നത് എന്റെ ദാമ്പത്യമാണ്. എന്നാല്‍ ഞാന്‍ അത് മാത്രമല്ല. എനിക്ക് ഒരു സ്‌ട്രോങ് അക്കാദമിക് ബാക്ക്ഗ്രൗണ്ട് ഉണ്ട്.ഇത്തരത്തില്‍ സംഭവിക്കുന്നതിനാല്‍ ഞാന്‍ മറ്റൊരു കാര്യം ചെയ്തു. ഒരു വെബ്‌സൈറ്റ് തുടങ്ങി. ആ വെബ്‌സൈറ്റില്‍ എന്റെ ഡാന്‍സും ക്ലാസും ലെക്ചറുകളും എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ ആളുകള്‍ കാണുന്നുണ്ട് എന്നതും വലിയ സന്തോഷമാണ് ദേവിക പറഞ്ഞു.
 

Latest News