മുംബൈ- ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ വീടുകളുടെ പട്ടികയിലേക്ക് ഒന്നുകൂടി. മഹാനഗരത്തില്‍ ഏഴാമത്തെ വീട് ് സ്വന്തമാക്കിയിരിക്കുകയാണ് ബച്ചന്‍. പാര്‍ത്ഥിനോണ്‍ സൊസൈറ്റി കെട്ടിടത്തിന്റെ 31ാം നിലയിലെ അപ്പാര്‍ട്ട്‌മെന്റാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 12000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്‌മെന്റാണിത്.
നാലു കിടപ്പുമുറികളാണ് ഇവിടുത്തെ അപ്പാര്‍ട്ട്‌മെന്റുകളില്‍ ഉള്ളത്. അറബിക്കടലിന്റെ കാഴ്ചകള്‍ ആസ്വദിക്കാവുന്ന വിധത്തില്‍ വലിയ ബാല്‍ക്കണിയുണ്ട്. ജിം, സ്വിമ്മിംഗ്പൂള്‍, വിശാലമായ പൂന്തോട്ടം, ബാങ്ക്വറ്റ് ഹാള്‍, യോഗ റൂം, മിനി തിയേറ്റര്‍, ബാര്‍ബേക്യു പിറ്റ്, സ്പാ ഇങ്ങനെ നിരവധി ആഡംബര സൗകര്യങ്ങളാണ് താമസക്കാര്‍ക്കായി പാര്‍ഥിനോണ്‍ കെട്ടിടത്തില്‍ ഒരുങ്ങിയിരിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റിന്റെ വിലയെ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടില്ല. എന്നാല്‍ 14 കോടി മുതല്‍ മുകളിലേക്കാണ് ഇവിടുത്തെ ഫ്‌ളാറ്റുകളുടെ വില.
2021 ലാണ് താരം അവസാനമായി മുംബൈയില്‍ ഒരു വീട് സ്വന്തമാക്കിയത്. അന്ധേരിയിലെ അറ്റ്‌ലാന്‍ഡിസ് എന്ന 34 നില കെട്ടിടത്തിലെ 27 28 നിലകളിലായി സ്ഥിതിചെയ്യുന്ന ഡ്യൂപ്ലക്‌സ് അപ്പാര്‍ട്ട്‌മെന്റാണ് അത്. 31 കോടി മുടക്കിയാണ് ബിഗ് ബി അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിരുന്നത്.
ബച്ചന്‍ ജല്‍സ എന്ന ബംഗ്ലാവിലാണ് ബച്ചന്‍ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. 10000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ ബംഗ്ലാവിന് 100കോടിക്കും 120 കോടിക്കും ഇടയിലാണ് മതിപ്പുവില. 2013ല്‍ ജല്‍സയ്ക്ക് പിന്നിലായി 60 കോടിയുടെ മറ്റൊരു ബംഗ്ലാവും ബച്ചന്‍ സ്വന്തമാക്കി. കുടുംബവീടായ പ്രതീക്ഷ, ജനക്, വത്സ എന്നിവയാണ് ബിഗ്ബിയുടെ മുംബൈയിലെ മറ്റു വസതികള്‍.