നടി ദീപയുടെ മരണകാരണം  പ്രണയനൈരാശ്യമെന്ന് ആത്മഹത്യാകുറിപ്പ്

ചെന്നൈ- പ്രമുഖ തമിഴ് നടി ദീപ (പോളിന്‍ ജെസിക്ക 29) പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാകുറിപ്പ് പോലീസിന് ലഭിച്ചു. പ്രണയനൈരാശ്യത്തെ തുടര്‍ന്ന് വിഷാദത്തിലായിരുന്ന ദീപയെ മാതാപിതാക്കള്‍ വിവാഹത്തിന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് താരം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിയായ ദീപയെ ചെന്നൈയിലെ വിരുഗാബാക്കം മല്ലിക അവന്യൂവിലെ വാടക ഫ്‌ളാറ്റിലാണ് ഞായറാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായ 'വൈദ'യില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സൂപ്പര്‍ഹിറ്റായ തുപ്പരിവാളന്‍ ഉള്‍പ്പടെയുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Latest News