ന്യൂദല്‍ഹി-ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരേ കള്ളപ്പണ നിരോധന നിയമ പ്രകരം എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് എടുത്ത കേസില്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് ലഖ്‌നൗ ജില്ലാ കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി.
കേസ് ഇന്നു പരിഗണിച്ചപ്പോള്‍ ഡല്‍ഹിയില്‍ നിന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എത്തേണ്ടതുണ്ടെന്ന് ഇ.ഡി മറുപടി നല്‍കി. തുടര്‍ന്ന് ഏറ്റവും അടുത്ത ദിവസം തന്നെ പരിഗണിക്കണമെന്നും കേസ് അവസാനപ്പിക്കണമെന്നും സിദ്ദീഖ് കാപ്പന്‍രെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പരിഗണിക്കുന്നതിനായി മാറ്റുകയായിരുന്നു.
യുഎപിഎ കേസില്‍ സിദ്ദീഖിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലെ ജയില്‍ മോചിതനാകാന്‍ കഴിയൂ. 45,000 രൂപ അക്കൗണ്ടില്‍ വന്നതുമായി ബന്ധപ്പെട്ടാണ് സിദ്ദീഖിനെതിരെ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.