മലയാളത്തനിമയോടെ കടന്നു വന്ന് പ്രേക്ഷക ഹൃയം കീഴടക്കിയ നടിയാണ് സംയുക്ത വര്‍മ. പ്രമുഖ വനിതാ മഗസിന്റെ കവര്‍ ചിത്രത്തില്‍ വന്നാണ് സംയുക്ത പുതുമുഖ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ശോഭനയും മഞ്ജു വാരിയരും പാര്‍വതീ ജയറാമുമില്ലാത്ത ഫീല്‍ഡില്‍ സംയുക്തയെ മലയാളികള്‍ പെട്ടെന്ന് ഇഷ്ടപ്പെട്ടു. പടങ്ങളെല്ലാം സൂപ്പര്‍ ഹിറ്റ്. അതിനിടയ്ക്കാണ് ബിജു മേനോനുമായി അ്‌നുരാഗം മൊട്ടിടുന്നത്. പിന്നെ കല്യാണമായി. സിനിമാ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. മമ്മുട്ടിയുടെ അനുകരണമെന്ന് തുടക്കത്തില്‍ തോന്നിച്ചിരുന്ന ബിജു മേനോന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നന്നായി എസ്റ്റാബ്ലിഷ് ചെയ്തു. സ്വന്തം ക്രെഡിറ്റില്‍ ധാരാളം ചിത്രങ്ങളുമായി. ഇരുവരേയും ഒരുമിച്ച് സിനിമയില്‍ കാണാന്‍ പ്രേക്ഷകര്‍ കൊതിച്ചു പൊകുന്നത് സ്വാഭാവികം.
ബിജു മേനോനും സംയുക്തയും ജീവിതത്തില്‍ ഒന്നിച്ചപ്പോള്‍ ആരാധകര്‍ ഏറെ സന്തോഷിച്ചു. വിവാഹത്തിന് ശേഷം ഏതാനും പരസ്യ ചിത്രങ്ങളില്‍ വേഷമിട്ടുവെങ്കിലും സംയുക്ത സിനിമയില്‍ തുടര്‍ന്നില്ല.
പ്രിയനായികയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംയുക്തയുടെ തിരിച്ചുവരവിനെക്കുറിച്ച് ബിജു മേനോന്‍ പറഞ്ഞതാണ് രസകരം. എന്റെ കൂടെ സിനിമയില്‍ അഭിനയിക്കണമെന്ന് സംയുക്ത പറയാറുണ്ട്. എന്നാല്‍ ഞങ്ങള്‍ ഇനി ഒരുമിച്ച് അഭിനയിച്ചാല്‍ അത് വലിയ പാടായിരിക്കും. മുഖത്തോട് മുഖം നോക്കിയാല്‍ ചിരിവരും. ഞങ്ങളുടെ വിവാഹനിശ്ചയത്തിന് ശേഷം ചെയ്ത സിനിമയാണ് മേഘമല്‍ഹാര്‍. അതില്‍ ഒരുപാട് സീരിയസ് ഡയോലോഗുകളുണ്ട്. പക്ഷേ ഞങ്ങള്‍ മുഖത്തോട് മുഖം നോക്കിയാല്‍ അപ്പോള്‍ ചിരിവരും. ഞങ്ങള്‍ക്ക് ഇനി ഒരുമിച്ച് അഭിനയിക്കാന്‍ അതുകൊണ്ട് ബുദ്ധിമുട്ടായിരിക്കും ബിജു മേനോന്‍ അഭിമുഖത്തില്‍ പറഞ്ഞു. പരസ്പരം നോക്കി ചിരിച്ചാലും ഇരുവരും വെള്ളിത്തിരയില്‍ വീണ്ടും ഒരുമിക്കണമെന്ന ആഗ്രഹവുമായി കഴിയുകയാണ് മലയാളി ഫാന്‍സ്.