മുംബൈ- അടുത്തിടെ വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞു നിന്ന പേരാണ് ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റേത്. മയക്കു മരുന്ന് കേസും നിയമക്കുരുക്കുളുമൊക്കെയായി ആര്യന്‍ വലിയ വിവാദങ്ങളിലാണ് അകപ്പെട്ടത്. കേസുകളും മറ്റ് വിവാദങ്ങളും കെട്ടടങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരിക്കുകയാണ് ആര്യന്‍ ഖാന്‍.
ഇപ്പോള്‍ ഇതാ ആര്യന്‍ ഖാനോടുള്ള പ്രണയം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍ നടിയായ സജല്‍ അലി. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് സജല്‍ അലി ആര്യനോടുള്ള പ്രണയം പരസ്യമാക്കിയത്. ആര്യന്റെ ചിത്രത്തോടൊപ്പം ലവ് ഇമോജിയും ഉള്‍പ്പെടുത്തിയാണ് താരം സ്‌റ്റോറി പോസ്റ്റ് ചെയ്തത്. ചിത്രത്തിന് ജബ് ഹാരി മെറ്റ് സേജല്‍ എന്ന ഷാറൂഖ് ചിത്രത്തിലെ ഹവായേന്‍ എന്ന ഗാനം പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ടായിരുന്നു
പാക് നടിയുടെ പ്രണയാഭ്യര്‍ത്ഥന ബോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. ബോളിവുഡ് ചിത്രങ്ങളില്‍ സജീവമാണ് സജല്‍ അലി. 2017ല്‍ പുറത്തിറങ്ങിയ 'മോം' എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ശ്രീദേവിയുടെ മകളായ ആര്യ എന്ന കഥാപാത്രത്തെയാണ് സജല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. 2020ല്‍ സജല്‍ അലി വിവാഹിതയായി. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം സഹതാരം അഹദ് റാസ മിറിനെയാണ് താരം വിവാഹം ചെയ്തത്. അബുദാബിയില്‍ നടന്ന നിക്കാഹ് ചടങ്ങുകള്‍ വര്‍ണാഭമായിരുന്നു. ഷേഖര്‍ കപൂര്‍ സംവിധാനം ചെയ്യുന്ന വാട്ട് ഈസ് ലൗ ഗോട്ട് റ്റു ഡു വിത് ഇറ്റ് എന്ന ബോളിവുഡ് ചിത്രമാണ് സജലിന്റേതായി പുറത്തിറങ്ങാനുള്ളത്. അതേസമയം, ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ആര്യന്‍ ഖാന്‍. സംവിധായകനായാണ് ആര്യന്‍ അരങ്ങേറ്റം കുറിക്കുക. നിലവില്‍ ഒരു വെബ് സീരീസിന്റെയും ഫീച്ചല്‍ ചിത്രത്തിന്റെയും പണിപ്പുരയിലാണ് ആര്യന്‍ ഖാന്‍.