Sorry, you need to enable JavaScript to visit this website.

പ്രേമത്തിന് തടസം നിന്ന  ഭര്‍ത്താവിനെ കൊന്ന  യുവതിയും കാമുകനും സുഹൃത്തും അറസ്റ്റില്‍  

സേലം- പ്രണയബന്ധത്തിനു തടസം നിന്ന ഭര്‍ത്താവിനെ അടിച്ചു കൊന്നതിനുശേഷം കത്തിച്ചു. തമിഴ്‌നാട്ടിലെ  ധര്‍മപുരിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.  ഇരുപത്താറുകാരിയായ യുവതി കാമുകന്റെയും കൂട്ടുകാരന്റെയും സഹായത്തോടെയാണ് ഭര്‍ത്താവിനെ കൊന്നു കത്തിച്ചത്. പകുതി കത്തിയ നിലയില്‍ ശ്മശാനത്തില്‍ കണ്ടെത്തിയ മൃതദേഹത്തെ കുറിച്ചുള്ള അന്വേഷണമാണ് ഈ കൊടും ക്രൂരത പുറത്തുവരാന്‍ കാരണമായത്.  സംഭവവുമായി ബന്ധപ്പെട്ട് യുവതിയും കാമുകനും സുഹൃത്തുമടക്കം മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ധര്‍മപുരി നരസിപൂരിലെ ശ്മശാനത്തില്‍ പാതി കത്തിയ നിലയില്‍ രണ്ടാഴ്ച മുന്‍പായിരുന്നു ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ മുഖം പൂര്‍ണ്ണമായും കത്തികരിഞ്ഞതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. മൃതദേഹത്തിന്റെ പാന്റിന്റെ പോക്കറ്റില്‍ നമ്പര്‍ കത്തിപോകാത്ത നിലയില്‍ ഫോട്ടോയില്ലാത്ത ആധാര്‍ കാര്‍ഡ് പോലീസിനു കിട്ടിയിരുന്നു. 
തുടര്‍ന്നുള്ള  അന്വേഷണത്തിലാണ് പൊന്നാഗരം സോംപെട്ടിയിലെ മണി എന്നയാളുടേതാണ് ഈ ആധാര്‍ എന്ന് മനസിലായത്. മണിയെ അന്വേഷിച്ചു വീട്ടിലെത്തിയ വീട്ടിലെത്തിയ പോലീസുകാരോട് ഒരാഴ്ചയായി മണിയെ കാണാനില്ലെന്ന് ഭാര്യ ഹംസവല്ലി പറഞ്ഞു.  ഇതുകേട്ട പോലീസ് മണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഭാര്യയായ ഹംസവല്ലിയോട് പറഞ്ഞു.  വിവര മറിഞ്ഞ ഹംസവല്ലി  കരഞ്ഞെങ്കിലും ശേഷം ഇവര്‍ക്ക് കാര്യമായ ഭാവവ്യത്യാസമുണ്ടായിരുന്നില്ല.  ഇത് പോലീസുകാരില്‍  സംശയമുണ്ടാക്കുകയും തുടര്‍ന്ന് രഹസ്യമായി നിരീക്ഷിച്ചപ്പോള്‍ ഹംസവല്ലി ഒരു മാറ്റവുമില്ലതെ ജീവിക്കുന്നുവെന്ന് കണ്ടെത്തുകയും ശേഷം പോലീസ് ഹംസവല്ലിയെ  കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുള്‍ അറിയുന്നത്.  
മൂന്നുകൊല്ലം മുന്‍പായിരുന്നു ഹംസവല്ലിയുടേയും മണിയുടേയും വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് രണ്ടു വയസ്സുള്ള കുട്ടിയുമുണ്ട്. ഡ്രൈവറായി ജോലി ചെയ്യുന്ന മണി ആഴ്ചയില്‍ ഒര ുദിവസമാണ് വീട്ടിലെത്തിയിരുന്നത്. ഇതിനിടയില്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ഹംസവല്ലി കോളജ് പഠനകാലത്തെ കാമുകന്‍ സന്തോഷുമായി ബന്ധം സ്ഥാപിക്കുകയും ഫോണ്‍ വിളിയിലൂടെ പിരിയാന്‍ വയ്യാത്ത അവസ്ഥയിലാകുകയുമായിരുന്നു.  ഇക്കാര്യം അറിഞ്ഞ മണി ഇതിനെ ചൊല്ലി ഹംസവല്ലിയുമായി വഴക്കിടുകയും അവരെ തല്ലുകയും ചെയ്തു. ഇക്കാര്യം കാമുകനെ അറിയച്ച ഹംസവല്ലി മണിയുടെ ശല്യം ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ സുഹൃത്ത് ലോകേഷുമായെത്തിയ കാമുകനായ സന്തോഷ് വീട്ടില്‍ വച്ചു മണിയെ അടിച്ചു കൊന്നശേഷം നരസിപുരയിലെ ശ്മശാനത്തില്‍ കൊണ്ടുപോയി പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു.  മൃതദേഹം പൂര്‍ണമായി കത്തിച്ചാരമാകുന്നതിനു മുമ്പ്  ഇരുവരും സ്ഥലം വിട്ടതാണു കൊലപാതകത്തിന്റെ ചുരുള്‍ അഴിയാന്‍ കാരണം. 
 

Latest News