കരിംഗഞ്ച്- ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ നവവധുവിനെ വരനും രണ്ടും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി. അസമിലെ കരിംഗഞ്ചില്‍ ഏപ്രില്‍ 17-നു നടന്ന സംഭവത്തില്‍ നാലു ദിവസം മുമ്പാണ് പോലീസ് കേസെടുത്തത്. പരിക്കേറ്റ യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണിപ്പോള്‍. യുവതിയുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്നാണ് സംഭവം പോലീസിനെ അറിയിച്ചത്. വരന്റെ വീട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
വിവാഹത്തിനു മുമ്പ് വധുവിന്റെ അച്ഛന്‍ വാഗ്ദാനം ചെയ്തിരുന്ന ആഭരണങ്ങള്‍ മുഴുവനായും നല്‍കാത്തതിനെ തുടര്‍ന്നാണ് ഈ ക്രൂരത. വിവരമറിഞ്ഞ ഉടന്‍ പോലീസ് ഇടപെടുകയും യുവതിയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. വാഗ്ദാനം ചെയ്ത സ്വര്‍ണാഭരണങ്ങള്‍ തന്റെ കുടുംബത്തിന് നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വരനും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് നിരന്തരം ബലാല്‍സംഗത്തിനിരയാക്കിയെന്നാണ് യുവതി നല്‍കിയ മൊഴി. സംഭത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും മറ്റു രണ്ടു പ്രതികള്‍ ഒളിവിലാണ്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.