പയ്യന്നൂര്‍- ന്നാ താന്‍ കേസ് കൊട് സിനിമ ആദ്യ ദിവസം തന്നെ കണ്ടിട്ട് സി.പി.എം നേതാവ് പി.ജയരാജന്‍ വിളിച്ച് അഭിനന്ദിച്ചുവെന്നും വലിയ സന്തോഷം തോന്നിയെന്നും ഷുക്കൂര്‍ വക്കീല്‍
അഭിഭാഷകനായി ജോലി നോക്കുന്ന ഷുക്കുര്‍ സിനിമയിലും വക്കീലായാണ് അഭിനയിച്ചത്. മുഴുനീള കോടതി സീനുകളുള്ള സിനിമയില്‍ തകര്‍പ്പന്‍ അഭിനയമായിരുന്നു ഷുക്കൂറിന്റേത്.
സിനിമ ഇറങ്ങിയ അന്ന് തന്നെ ജയരാജന്‍ പോയി കണ്ടിരുന്നുവെന്നും അദ്ദേഹം വലിയ സന്തോഷം പങ്കുവെച്ചതെന്നും അദ്ദേഹം വിളിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും ഷുക്കുര്‍ പറഞ്ഞു.
ജയരാജനെ കൂടാതെ നടന്‍ ജയസൂര്യ വിളിച്ച കാര്യവും അദ്ദേഹം പറഞ്ഞു. ആദ്യം എനിക്ക് മനസ്സിലായില്ല. ജയസൂര്യ എന്ന ക്ലയിന്റ് എനിക്ക് ഇല്ലല്ലോ എന്നാണ് ആദ്യം ചിന്തിച്ചത്. വീണ്ടും സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം മനസ്സിലായി.
ഭയങ്കര എക്‌സൈറ്റഡായിരുന്നു. വല്ലാത്തൊരു എനര്‍ജി തന്നൊരു വിളിയായിരുന്നു അത്. പുതിയ ആള്‍ക്കാര്‍ സിനിമയിലേക്ക് വന്ന് വളരെ പെര്‍ഫക്ടായി അഭിനയിക്കുന്നത് കാണുമ്പേള്‍ ഭയങ്കര സന്തോഷമാണ്. നിങ്ങളുടെ കൂടെയൊക്കെ അഭിനയിക്കാനുള്ള അവസരം കിട്ടുമല്ലോ. പുതിയ ആള്‍ക്കാര്‍ വരുമ്പോള്‍ വലിയ ആനന്ദമാണ് കിട്ടുക അതുകൊണ്ട് വിളിച്ചതാണെന്നാണ് ജയസൂര്യ പറഞ്ഞത്- ഷുക്കൂര്‍ പറഞ്ഞു.