മുംബൈ- തന്റേതായി പ്രചരിച്ച നഗ്ന ഫോട്ടോകളിലൊന്ന് മോര്‍ഫ് ചെയ്തതാണെന്ന് ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗ് മുംബൈ പോലീസിനോട് പറഞ്ഞു.
അടുത്തിടെ ഒരു മാഗസിന്‍ ഫോട്ടോഷൂട്ടിന് നഗ്നനായി പോസ് ചെയ്തതിനെ തുടര്‍ന്നാണ് രണ്‍വീര്‍ സിംഗ് വിവാദത്തിലായാത്. തന്റെ ഫോട്ടോകളില്‍ കൃത്രിമം കാണിച്ചതായും മോര്‍ഫ് ചെയ്തതായും അദ്ദേഹം മുംബൈ പോലീസിനോട് പറഞ്ഞു.
നഗ്‌ന ഫോട്ടോ ഷൂട്ട് കേസില്‍ തനിക്കെതിരെ ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ കഴിഞ്ഞ മാസം രണ്‍വീര്‍ മുംബൈ പോലീസില്‍ മൊഴി നല്‍കിയിരുന്നു.
നടന്റെ ഫോട്ടോകളില്‍ ഒരാള്‍ കൃത്രിമം കാണിക്കുകയും മോര്‍ഫ് ചെയ്യുകയും ചെയ്തുവെന്നാണ് നടന്‍ അവകാശപ്പെടുന്നതെന്ന് മുംബൈ പോലീസ് വൃത്തങ്ങള്‍ പറയുന്നു.
ചെമ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ജൂലൈ 26നാണ് രണ്‍വീറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തന്റെ നഗ്‌നചിത്രങ്ങളിലൂടെ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് സന്നദ്ധ സംഘടന നല്‍കിയ പരാതി.